കേരള സമാജം ഭാരവാഹികൾക്ക് സ്വീകരണം
text_fieldsബംഗളൂരു: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് കേരള സമാജം കെ.ആർ. പുരം സോണിന്റെ നേതൃത്വത്തിൽ സ്വീകരണം. ലഹർ സിങ് സിറോയ എം.പി ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ കെ.എസ്. ഷിബു അധ്യക്ഷതവഹിച്ചു. തെരഞ്ഞെടുപ്പ് വിജയികളായ പ്രസിഡന്റ് എം. ഹനീഫ്, ജനറൽ സെക്രട്ടറി റജികുമാർ എന്നിവരുൾപ്പെടെയുള്ള ഭാരവാഹികൾക്കായിരുന്നു ആദരവ്.
കേരള സമാജം ഐ.എ.എസ് അക്കാദമി മുഖ്യ ഉപദേഷ്ടാവ് ഗോപകുമാർ, മുൻ എം.എൽ.എ ഐവാൻ നിഗ്ലി, മുൻ കോർപറേറ്റർ വി. സുരേഷ്, കേരള സമാജം ട്രഷറർ ജോർജ് തോമസ്, ജോയന്റ് സെക്രട്ടറി അനിൽ കുമാർ, കൾച്ചറൽ സെക്രട്ടറി മുരളീധരൻ, അസിസ്റ്റന്റ് സെക്രട്ടറി ജി. വിനു, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥ്, മുൻ പ്രസിഡന്റുമാരായ ചന്ദ്രശേഖരൻ നായർ, പി. ദിവാകരൻ, സോൺ കൺവീനർ ബിനു, കെ.എൻ.എസ്.എസ് ചെയർമാൻ മനോഹര കുറുപ്പ്, ദൂരവാണിനഗർ കേരള സമാജം പ്രസിഡന്റ് മുരളീധരൻ നായർ, സെക്രട്ടറി ഡെന്നിസ് പോൾ, സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ സെക്രട്ടറി ബിനു തോമസ്, ട്രഷറർ സതീഷ്, വിജന പുര അയ്യപ്പക്ഷേത്രം പ്രസിഡന്റ് ബാലകൃഷ്ണ പിള്ള തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

