ജെ.ഡി.ടി ഭാരവാഹികൾക്ക് സ്വീകരണം
text_fieldsഎ.ഐ.കെ.എം.സി.സി നൽകിയ സ്വീകരണച്ചടങ്ങിൽ ജെ.ഡി.ടി ഇസ്ലാം സി.ഇ.ഒ കെ.കെ.
ഹമീദ് സംസാരിക്കുന്നു
ബംഗളൂരു: ശിഹാബ് തങ്ങള്‍ സെന്ററില്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ സെന്റര്‍ പാലിയേറ്റിവ് ഹോം കെയര്‍ മാസാന്ത കൺവെന്‍ഷനില്‍ മോട്ടിവേഷനല്‍ സ്പീക്കര്‍ ഹസീം ചെമ്പ്ര സംസാരിച്ചു. ടി. ഉസ്മാന് ഉദ്ഘാടനം ചെയ്തു. എം.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു.അസീം പ്രേംജി സര്‍വകലാശാലയില്‍ പരിശീലനത്തിനെത്തിയ കോഴിക്കോട് ജെ.ഡി.ടി ഇസ്ലാമിലെ 21 സ്ഥാപന മേലധികാരികളെ എ.ഐ.കെ.എം.സി.സി നേതാക്കള്‍ ആദരിച്ചു.
ജെ.ഡി.ടി ഇസ്ലാം സി.ഇ.ഒ ഹമീദ് മാസ്റ്റര്‍, പ്രഫ. സുനിത വിജയകൃഷ്ണന് പാവങ്ങാട്ട്, ഡോ. മഖ്ബൂല്‍, ഇ. കബീര്‍ മാസ്റ്റര്‍, ഡോ. സജീവന് തറയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ഡോ. എം.എ. അമീറലി സ്വാഗതവും നാസര്‍ നീല്സാന്ദ്ര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

