Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസ്തിഷ്‌കാഘാതം; വയനാട് സ്വദേശി ബംഗളൂരുവിൽ നിര്യാതനായി

text_fields
bookmark_border
മസ്തിഷ്‌കാഘാതം; വയനാട് സ്വദേശി ബംഗളൂരുവിൽ നിര്യാതനായി
cancel

ബംഗളൂരു: വയനാട് സ്വദേശിയായ കച്ചവടക്കാരൻ മസ്തിഷ്‌കാഘാതത്തെ തുടർന്ന് ബംഗളൂരുവിൽ നിര്യാതനായി. വയനാട് കണിയാമ്പറ്റ മില്ലുമുക്ക് സ്വദേശി അബ്ദുൽ സലാം (52) ആണ് മരിച്ചത്.

വർഷങ്ങളായി ബംഗളൂരു കുമാര സ്വാമി ലേഔട്ടിൽ സ്വന്തമായി ചായക്കട നടത്തിവരികയായിരുന്നു. തിങ്കളാഴ്ച അർധരാത്രിയുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ബംഗളൂരു ശിഹാബ് തങ്ങർ സെന്ററിൽ കെ.എം.സിസി പ്രവർത്തകരുടെ നേതൃത്വത്തിൽ അന്ത്യകർമങ്ങൾ ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോയി.

ഭാര്യ: മുബീൻ താജ്. മക്കൾ: അബ്ദുൽ മനാഫ്, അബ്ദുൽ ലത്തീഫ്, മുഹമ്മദ്‌ ഖൈഫ്. ഖബറടക്കം മില്ലുമുക്ക് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wayanad native passes away in Bengaluru
Next Story