വയനാട് ദുരന്തം; തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോ. സംഭാവന കൈമാറി
text_fieldsമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള തുക തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോ. ഭാരവാഹികൾ നോർക്ക വികസന ഓഫിസർ റീസ രഞ്ജിത്തിന് കൈമാറുന്നു
ബംഗളൂരു: വയനാട് ദുരന്ത ഭൂമിയിലെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ 80,000 രൂപ കൈമാറി. പ്രസിഡന്റ് പി. മോഹൻദാസ്, വൈസ് പ്രസിഡന്റ് കെ.വി. രാധാകൃഷ്ണൻ, സെക്രട്ടറി പ്രദീപ് പി.പി, ട്രഷറർ എ.കെ. രാജൻ, കമ്മിറ്റി അംഗങ്ങളായ പ്രഹ്ലാദൻ ഇ.ആർ, കൽപന ആർ. തുടങ്ങിയവർ ചേർന്ന് ബംഗളൂരു നോർക്ക ഓഫിസിൽ എത്തി തുക കൈമാറി. നോർക്ക റൂട്ട്സ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായങ്ങൾ എത്തിക്കാൻ താൽപര്യപ്പെടുന്നവർ നോർക്ക റൂട്ട്സിന്റെ 080-25585090, 9483275823 നമ്പറുകളിൽ ബന്ധപ്പെടണം.

