വയനാട് പുനരധിവാസം: ആദ്യഘട്ട സഹായം കൈമാറി
text_fieldsബംഗളൂരു ജില്ല സാന്ത്വനം കമ്മിറ്റി സംഘടിപ്പിച്ച വയനാട് പുന രധിവാസ പദ്ധതിക്കുള്ള സഹായ ധനം കാന്തപുരം അബൂബക്കർ മുസ്ലിയാർക്ക് കൈമാറുന്നു
ബംഗളൂരു: പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ച വയനാടിനെ ചേർത്തുനിർത്തി ബംഗളൂരു എസ്.വൈ.എസ് സാന്ത്വനം ടീം. ദുരന്തം നടന്ന ഉടനെ 10 ലക്ഷത്തിന് മുകളിൽ വിലവരുന്ന അവശ്യസാധനങ്ങൾ കയറ്റിയയച്ചതിന് പുറമെ, കേരള മുസ്ലിം ജമാഅത്തിന് കീഴിൽ നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്ക് ആദ്യഘട്ട സഹായമെന്ന നിലയിൽ 12 ലക്ഷം രൂപ മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് കൈമാറി. ചടങ്ങിൽ ജില്ല നേതാക്കളായ ജഅ്ഫർ നൂറാനി, ഇബ്രാഹിം സഖാഫി പയോട്ട, അനസ് സിദ്ദീഖി, നാസർ ക്ലാസിക്, താജുദ്ദീൻ ഫാളിലി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

