വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ശാസ്ത്ര സാഹിത്യ വേദി സംഭാവന കൈമാറി
text_fieldsമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശാസ്ത്ര സാഹിത്യ വേദി സ്വരൂപിച്ച തുക നോർക്ക വികസന ഓഫിസർ റീസ രഞ്ജിത്തിന് ഭാരവാഹികൾ കൈമാറുന്നു
ബംഗളൂരു: വയനാട് ദുരന്ത ഭൂമിയിലെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 70,000 രൂപ ശാസ്ത്ര സാഹിത്യ വേദി കൈമാറി. പ്രസിഡന്റ് കെ.ജി. ഇന്ദിര, സെക്രട്ടറി പൊന്നമ്മ ദാസ്, ജോയന്റ് സെക്രട്ടറി പ്രദീപ് പി.പി, ട്രഷറർ പ്രതീഷ് ടി.വി, വൈസ് പ്രസിഡന്റ് ഹുസൈൻ കെ.ബി, കമ്മിറ്റിയംഗം തങ്കമ്മ സുകുമാരൻ തുടങ്ങിയവർ ചേർന്ന് നോർക്ക വികസന ഓഫിസർ റീസ രഞ്ജിത്തിന് തുക കൈമാറി. നോർക്ക റൂട്ട്സ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ എത്തിക്കാൻ താൽപര്യപ്പെടുന്നവർ നോർക്ക റൂട്ട്സിന്റെ 080-25585090, 9483275823 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഓഫിസർ അറിയിച്ചു.

