Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉരുൾപൊട്ടൽ: ബംഗളുരുവിൽ നിന്ന് ഐഡിയൽ റിലീഫ് വിങ് വയനാട്ടിലേക്ക്

text_fields
bookmark_border
ബംഗളുരുവിൽ എച്ച്.ഡബ്ല്യൂ.എ-ഐ.ആർ.ഡബ്ല്യൂ കൺഡ്രോൾ റൂം തുറന്നു
Ideal relief wing
cancel

ബംഗളുരു: ഉരുൾപൊട്ടൽ ഉണ്ടായ വയനാട് മുണ്ടക്കൈ പ്രദേശത്തേക്ക് ബംഗളുരുവിൽ നിന്നും ഐ.ആർ.ഡബ്ല്യൂ (ഐഡിയൽ റിലീഫ് വിങ്) സംഘം പുറപ്പെട്ടു. ദുരന്തമുഖങ്ങളിൽ ഒട്ടനവധി പ്രവർത്തന പരിചയമുള്ള സംഘം ബംഗളുരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ എച്ച്.ഡബ്ല്യൂ.എ (ഹിറ വെൽഫെയർ അസോസിയേഷൻ) ചാരിറ്റബ്ൾ ഫൗണ്ടേഷന്‍റെ ആംബുലൻസ് അടക്കമുള്ള എല്ലാവിധ സജ്ജീകരണങ്ങളുമായിട്ട് പത്തോളം പേരടങ്ങുന്ന സംഘം ബംഗളുരുവിൽ നിന്നും പുറപ്പെട്ടിരിക്കുന്നത്.

ദുരന്തനിവാരണ ആവശ്യങ്ങൾക്കുള്ള അടിയന്തര സാമഗ്രികൾ, മരുന്നുകൾ, വസ്ത്രങ്ങൾ അടങ്ങിയ സാധനങ്ങളുമായിട്ടാണ് സംഘം യാത്ര തിരിച്ചത്. ദൗത്യസംഘം സ്ഥലം സന്ദർശിച്ച് വിവരങ്ങൾ നൽകുന്നതിന്‍റെ അടിസ്ഥാനത്തിൽ ബംഗളുരുവിൽ നിന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ എച്ച്.ഡബ്ല്യൂ.എ-ഐ.ആർ.ഡബ്ല്യൂ ടീം തയാറാണെന്ന് ഭാരവാഹികൾ അറിയിച്ചു.

ബാംഗ്ലൂർ കോൾസ് പാർക്കിലുള്ള എച്ച്.ഡബ്ല്യൂ.എ ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9620964215, 9740102004.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wayanad Landslide: Ideal Relief Wing from Bangalore to Wayanad
Next Story