ദുരന്തഭൂമിയിലെ പുനരധിവാസത്തിനായി എം.എം.എ ജീവനക്കാർ തുക കൈമാറി
text_fieldsവയനാട് പുനരധിവാസത്തിനായി എം.എം.എ ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന തുക നോർക്ക വികസന ഓഫിസർ റീസ രഞ്ജിത്തിന് കൈമാറുന്നു
ബംഗളൂരു: വയനാട് ചൂരൽമല, മുണ്ടക്കൈ ഭാഗങ്ങളിൽ ഉരുൾപൊട്ടൽ മൂലമുണ്ടായ വൻ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ മലബാർ മുസ്ലിം അസോസിയേഷൻ ജീവനക്കാർ വാഗ്ദാനം ചെയ്ത ഒരു ദിവസത്തെ വേതനം ബംഗളൂരുവിലെ നോർക്ക വികസന ഓഫിസർ റീസ രഞ്ജിത്തിന് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്കായാണ് സെക്രട്ടറി ശംസുദ്ദീൻ കൂടാളി, മാനേജർ പി.എം. മുഹമ്മദ് മൗലവി, ക്രസന്റ് ഇൻസ്റ്റിറ്റ്യൂഷൻ പ്രിൻസിപ്പൽ മുജാഹിദ് മുസ്തഫ ഖാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കൈമാറിയത്.
മെജസ്റ്റിക് ബ്രാഞ്ച് സെക്രട്ടറി ടി.സി. ശബീർ, സിറാജുദ്ദീൻ ഹുദവി, സാജിദ് ഗസ്സാലി, എൻ. ശ്വേത, റീത്ത ഫ്രാൻസിസ്, ബസീറുന്നിസ, റൈഹാന തുടങ്ങിയവർ കൂടെയുണ്ടായിരുന്നു. നോർക്ക റൂട്ട്സിന്റെ പ്രയോജനങ്ങളും സാധ്യതകളും കന്നഡികരായ എം.എം.എ ജീവനക്കാർക്ക് ഓഫിസർ റീസ രഞ്ജിത്ത് വിശദീകരിച്ചു നൽകി. മലബാർ മുസ്ലിം അസോസിയേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞ ജീവനക്കാർ അവരുടെ ഒരു ദിന വരുമാനം സർവതും നഷ്ടപ്പെട്ടവർക്ക് നൽകാൻ സ്വയം തയാറാകുകയായിരുന്നു. നോർക്ക റൂട്ട്സ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായങ്ങൾ എത്തിക്കാൻ താൽപര്യപ്പെടുന്നവർ നോർക്ക റൂട്ട്സിന്റെ 080-25585090, 9483275823 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് വികസന ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

