വയനാട് ദുരിതാശ്വാസനിധി: നന്മ അസോസിയേഷൻ ഫോർ കെയറിങ് സംഭാവന കൈമാറി
text_fieldsമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള തുക നന്മ അസോസിയേഷൻ ഭാരവാഹികൾ നോർക്ക വികസന ഓഫിസർ റീസ രഞ്ജിത്തിന് കൈമാറുന്നു
ബംഗളൂരു: വയനാട് ദുരന്ത ഭൂമിയിലെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നന്മ അസോസിയേഷൻ ഫോർ കെയറിങ് അരലക്ഷം രൂപയുടെ ചെക്ക് കൈമാറി. പ്രസിഡന്റ് എസ്. ബിജു, സെക്രട്ടറി സി.വി. സന്തോഷ്, ട്രഷറർ ജെ. ബിനു, മാനേജിങ് കമ്മിറ്റി അംഗം എം.ആർ. ധനേഷ് കുമാർ തുടങ്ങിയവർ ചേർന്ന് നോർക്ക ഓഫിസിൽ തുക കൈമാറി.
11 വർഷമായി ബംഗളൂരു എം.ഇ.എസ് റോഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടനയിൽ 75 കുടുംബങ്ങൾ അംഗങ്ങളാണ്. നോർക്ക റൂട്ട്സ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായങ്ങൾ എത്തിക്കാൻ താൽപര്യപ്പെടുന്നവർ നോർക്ക റൂട്ട്സിന്റെ 080-25585090, 9483275823 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് വികസന ഓഫിസർ റീസ രഞ്ജിത് അറിയിച്ചു.

