വയനാട് ഉരുൾപൊട്ടൽ; ദുരിതാശ്വാസ ഫണ്ടിലേക്ക് വിദ്യാർഥികളുടെ കൈത്താങ്ങ്
text_fieldsവിദ്യാർഥികൾ സ്വരൂപിച്ച ഫണ്ട് കൈമാറുന്നു
ബംഗളുരു : വയനാട് ഉരുൾപൊട്ടലിൽ തകർന്ന കുടുംബങ്ങളുടെ പുനരധിവാസത്തിനായി ഹിറാ മോറൽ സ്കൂൾ (എച്ച്.എം.എസ്) മാറത്തഹള്ളി വിദ്യാർഥികളുടെ കൈത്താങ്ങ്. വിദ്യാർഥികൾ ശേഖരിച്ച തുക എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷൻ പ്രൊജക്ട് കോഓഡിനേറ്റർ നാസിഹ് വണ്ടൂരിന് കൈമാറി.
സഹജീവി കരുണയും സേവന മനസ്കതയുമുള്ള വിദ്യാർഥികളാണ് എച്ച്.എം.എസിന്റെ കരുത്തെന്ന് ബ്രാഞ്ച് ഹെഡ് ഫർസാൻ ഉമ്മർ അഭിപ്രായപ്പെട്ടു. മാറത്തഹള്ളി എഡിഫിസ് വണിൽ നടന്ന ചടങ്ങിൽ എച്ച്.ഡബ്ല്യു.എ അധ്യാപകരായ ഹസ്വീഫ്, ഷംല, സഫാന, സഈദ്, ഹാനിയ, ഹിബ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

