Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightത​മി​ഴ്നാ​ടി​ന്...

ത​മി​ഴ്നാ​ടി​ന് വെ​ള്ളം; ക​ർ​ണാ​ട​ക വീ​ണ്ടും അ​പ്പീ​ലി​ന്

text_fields
bookmark_border
ത​മി​ഴ്നാ​ടി​ന് വെ​ള്ളം; ക​ർ​ണാ​ട​ക വീ​ണ്ടും അ​പ്പീ​ലി​ന്
cancel

ബം​ഗ​ളൂ​രു: ത​മി​ഴ്നാ​ടി​ന് 3000 ഘ​ന​യ​ടി വെ​ള്ളം വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന കാ​വേ​രി വാ​ട്ട​ർ റെ​ഗു​ലേ​ഷ​ൻ ക​മ്മി​റ്റി (സി.​ഡ​ബ്ല്യു.​ആ​ർ.​സി) ഉ​ത്ത​ര​വി​നെ​തി​രെ ക​ർ​ണാ​ട​ക വീ​ണ്ടും അ​പ്പീ​ൽ ന​ൽ​കും. ഒ​ക്ടോ​ബ​ർ 31വ​രെ ക​ർ​ണാ​ട​ക ഇ​ത്ത​ര​ത്തി​ൽ ത​മി​ഴ്നാ​ടി​ന് വെ​ള്ളം ന​ൽ​ക​ണ​മെ​ന്നാ​ണ് ക​മ്മി​റ്റി ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​ട്ട​ത്. എ​ന്നാ​ൽ, ഇ​തി​നെ​തി​രെ വീ​ണ്ടും അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

മ​തി​യാ​യ മ​ഴ ല​ഭി​ക്കാ​ത്ത​തി​നാ​ൽ സം​സ്ഥാ​നം വ​ര​ൾ​ച്ചാ ഭീ​ഷ​ണി​യി​ലാ​ണെ​ന്നും ഇ​തി​നാ​ൽ വെ​ള്ളം ന​ൽ​കാ​നാ​വി​ല്ലെ​ന്നു​മാ​ണ് ക​ർ​ണാ​ട​ക​യു​ടെ നി​ല​പാ​ട്. സം​സ്ഥാ​ന​ത്തെ അ​ണ​ക്കെ​ട്ടു​ക​ളി​ൽ 8,000-9,000 ഘ​ന​യ​ടി ​വെ​ള്ള​മാ​ണു​ള്ള​ത്. ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​യാ​വ​ശ്യ​ത്തി​ന് വെ​ള്ളം ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ മു​ഖ്യ​പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും ഡി.​കെ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം അ​ൽ​പം മ​ഴ ബം​ഗ​ളൂ​രു​വി​ൽ കി​ട്ടി.

എ​ന്നാ​ൽ, അ​ത് മ​തി​യാ​കി​ല്ല. ക​ർ​ണാ​ട​ക​യി​ൽ വൈ​ദ്യു​തി ക്ഷാ​മം ഉ​ള്ള​തി​നാ​ൽ ലോ​ഡ്ഷെ​ഡി​ങ് ഉ​ണ്ടാ​വു​മോ എ​ന്ന ചോ​ദ്യ​ത്തി​ന്, ക്ഷാ​മം ഉ​ണ്ടെ​ന്നും കേ​ന്ദ്ര ഗ്രി​ഡി​ൽ​നി​ന്ന് കൂ​ടു​ത​ൽ വൈ​ദ്യു​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന ഊ​ർ​ജ മ​ന്ത്രി കെ.​ജെ. ജോ​ർ​ജ് കേ​ന്ദ്ര ഊ​ർ​ജ മ​ന്ത്രി ആ​ർ.​കെ സി​ങ്ങി​നെ ക​ണ്ടി​ട്ടു​ണ്ടെ​ന്നും ഡി.​കെ.​ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaWaterTamil Naduappeals
News Summary - Water for Tamil Nadu; Karnataka appeals again
Next Story