Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right...

യു​ദ്ധ​ഭീ​തി​യു​ണ​ർ​ത്തു​ന്ന വ്യാ​ജ വാ​ർ​ത്ത​ക്കെ​തി​രെ മു​ന്ന​റി​യി​പ്പ്

text_fields
bookmark_border
യു​ദ്ധ​ഭീ​തി​യു​ണ​ർ​ത്തു​ന്ന വ്യാ​ജ വാ​ർ​ത്ത​ക്കെ​തി​രെ മു​ന്ന​റി​യി​പ്പ്
cancel

ബം​ഗ​ളൂ​രു: ‘ഓ​പ​റേ​ഷ​ൻ സി​ന്ദൂ​റി’​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യും പാ​കി​സ്താ​നും ത​മ്മി​ലു​ള്ള യു​ദ്ധം രൂ​ക്ഷ​മാ​കു​മെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ബം​ഗ​ളൂ​രു പൊ​ലീ​സ് ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന പ്ര​തി​മാ​സ പ​രേ​ഡ് പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച ബം​ഗ​ളൂ​രു പൊ​ലീ​സ് ക​മീ​ഷ​ണ​ർ ബി. ​ദ​യാ​ന​ന്ദ് അ​തി​ർ​ത്തി​യി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് അ​റി​യി​ച്ചു. ന​ഗ​ര​ത്തി​ലു​ട​നീ​ളം സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.

എ​ല്ലാ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​തി​ർ​ത്തി​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ അ​റി​യാം. അ​വ​ർ ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ക​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രി​ഭ്രാ​ന്തി ശ​മി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യും വേ​ണം. തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം. ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ (ഡി.​സി.​പി), അ​സി​സ്റ്റ​ന്റ് പൊ​ലീ​സ് ക​മീ​ഷ​ണ​ർ (എ.​സി.​പി) റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​തു​ണ്ട്. ത​യാ​റെ​ടു​പ്പ് ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മോ​ക്ക് ഡ്രി​ല്ലു​ക​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന അ​വ​ബോ​ധം വ​ള​ർ​ത്ത​ണ​മെ​ന്ന് ക​മീ​ഷ​ണ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake newsmetro newsBanglore NewsIndia Pakistan Tensions
News Summary - Warning against fake news that incites fear of war
Next Story