ക്രിക്കറ്റ് ലീഗിൽ വൈകിങ്സ് നീലസാന്ദ്ര ചാമ്പ്യന്മാർ
text_fieldsബാംഗ്ലൂരിലെ പുത്തൂർക്കാർ’ സംഘടിപ്പിച്ച ക്രിക്കറ്റ് ലീഗിൽ ജേതാക്കളായ വൈകിങ്സ് നീലസാന്ദ്ര ടീം
ബംഗളൂരു: കാസർകോട് ജില്ലയിലെ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കൂട്ടായ്മയായ 'ബാംഗ്ലൂരിലെ പുത്തൂർക്കാർ' സംഘടിപ്പിച്ച ക്രിക്കറ്റ് ലീഗിൽ വൈകിങ്സ് നീലസാന്ദ്ര ചാമ്പ്യന്മാരായി. ഫൈനലിൽ ദി സെവെന്‍റി സെവൻ ബ്രിഗേഡ് റോഡിനെയാണ് പരാജയപ്പെടുത്തിയത്. മികച്ച ബാറ്റ്‌സ്മാനായി സിദ്ദീഖ് ബദർ നഗറിനെയും മികച്ച ബൗളറായി സാൻഫറിനെയും എമെർജിങ് പ്ലെയർ ആയി മുനീസിനെയും തിരഞ്ഞെടുത്തു.
ചെയർമാൻ റഹീം, പ്രസിഡന്‍റ് അമീർ, സെക്രട്ടറി അയാസ്, ട്രഷറർ മനാഫ്, ശിഹാബ്, മാഹിൻ, സിറാജ് ബള്ളൂർ, ഉപ്പി, റാഷിദ്, ഹുസൈൻ , ശംസു പിജി, സാലിം ബള്ളൂർ, സിദ്ദീഖ് മുണ്ടേക്ക, സാദി ചിക്ക്പേട്ട്, കൈസർ തുടങ്ങിയവർ സമ്മാനം നൽകി. ബഷീർ ബച്ചു കാഞ്ഞങ്ങാട് അവതാരകനായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

