കെ.എസ്.ആർ ബംഗളൂരു റെയിൽവേ സ്റ്റേഷനിൽ വി.എസ്.എസ് സംവിധാനം
text_fieldsകെ.എസ്.ആർ ബംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിലെ വിഡിയോ വാൾ
ബംഗളൂരു: കെ.എസ്.ആർ ബംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിലെ അത്യാധുനിക വിഡിയോ സർവൈലൻസ് സിസ്റ്റം (വി.എസ്.എസ്) സ്ഥാപിച്ചു. യാത്രക്കാരുടെ സുരക്ഷ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
സ്റ്റേഷൻ പ്രവേശന കവാടങ്ങളിലും ബുക്കിങ് ഓഫിസുകൾ, റിസർവേഷൻ ഹാളുകൾ, കോൺകോഴ്സുകൾ, പ്ലാറ്റ്ഫോമുകൾ, സബ്വേകൾ, എഫ്.ഒ.ബികൾ, കാത്തിരിപ്പ് കേന്ദ്രം തുടങ്ങി വിവിധ സ്ഥലങ്ങളിലും സ്റ്റേഷൻ പരിസരത്തും 24 മണിക്കൂറും സംവിധാനം നിരീക്ഷണം നടത്തും. നിരീക്ഷണത്തിനായി 168 ഐ.പി. അധിഷ്ഠിത ഹൈ-ഡെഫനിഷൻ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വിഡിയോ മാനേജ്മെന്റ് സിസ്റ്റം, വിഡിയോ അനലിറ്റിക്സ്, ഓട്ടോമാറ്റിക് ഡിറ്റക്ഷൻ, അലർട്ടുകൾ, ഫേഷ്യൽ റെക്കഗ്നിഷൻ എന്നീ സവിശേഷതകള്‍ നിറഞ്ഞതാണ് സംവിധാനം.
സംശയാസ്പദ സാഹചര്യങ്ങള്തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കുകയും സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് എളുപ്പത്തില്‍ നിരീക്ഷിക്കാനും പ്രതികരിക്കാനും സാധിക്കും. കൂടാതെ 1086 ക്രിമിനൽ റെക്കോഡുകൾ അടങ്ങിയ ഒരു ഡേറ്റാബേസ് അപ്ഡേറ്റ് വി.എസ്.എസിലേക്ക് ചെയ്തിട്ടുണ്ട്. തത്സമയ നിരീക്ഷണത്തിനായി 180 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു ആധുനിക വിഡിയോ വാൾ സജ്ജീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

