Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓണം ഒരുമയുടെയും സ്നേഹത്തിന്‍റെയും ആഘോഷം -വി.എസ്. ജോയ് എം.എൽ.എ

text_fields
bookmark_border
ഓണം ഒരുമയുടെയും സ്നേഹത്തിന്‍റെയും ആഘോഷം -വി.എസ്. ജോയ് എം.എൽ.എ
cancel
camera_alt

ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം കെ.​ആ​ർ. പു​രം സോ​ൺ സം​ഘ​ടി​പ്പി​ച്ച പൊ​ന്നോ​ണ സം​ഗ​മം 2026 വി.​എ​സ്. ജോ​യ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 

ബംഗളൂരു: ഒരുമയുടെയും സ്നേഹത്തിന്‍റെയും മഹത്തായ സന്ദേശം നൽകുന്ന ആഘോഷമാണ് ഓണമെന്ന് വി.എസ്. ജോയ് എം.എൽ.എ അഭിപ്രായപ്പെട്ടു. ബാംഗ്ലൂർ കേരള സമാജം കെ.ആർ. പുരം സോൺ സംഘടിപ്പിച്ച പൊന്നോണ സംഗമം 2026 കഗ്ഗദാസപുര വിജയ കിരൺ കൺവെൻഷൻ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോൺ ചെയർമാൻ കെ.എസ്. ഷിബു അധ്യക്ഷത വഹിച്ചു. ബൈരതി ബസവരാജ് എം.എൽ.എ മുഖ്യാതിഥിയായി. മുന്‍ എം.എൽ.എ ഐവാൻ നിഗ്ലി, കസ്റ്റംസ് കമീഷണർ ഗോപകുമാർ ഐ.ആർ.എസ്, അറ്റോസ് ഇന്ത്യ സി.ഇ.ഒ എൻ.സി. അജിത്, അവൻസ് ടെ്നോളജി സി.ഇ.ഒ വിനോദ് ജോസഫ്, ശ്രീ ലക്ഷ്മി ഹോസ്പിറ്റൽ എം.ഡി.ഡോ എൻ.സി. സാംബശിവ, കേരള സമാജം പ്രസിഡന്‍റ് എം. ഹനീഫ്, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്‍റ് സി. ഗോപിനാഥ്, സെക്രട്ടറി പി.വി.എൻ. ബാലകൃഷ്ണൻ, സോൺ കൺവീനർ പി. ബിനു, ആഘോഷ കമ്മറ്റി കൺവീനർ കെ.പി. രജിത് കുമാർ, സോൺ വൈസ് ചെയർമാൻ ടെജി ജോസഫ്, വനിതാ വിഭാഗം ചെയർപേഴ്സൺ ഐഷ ഹനീഫ്, യൂത്ത് കൺവീനർ ഗൗരി അനിൽ, വനിതാ വിഭാഗം ചെയർപേഴ്സൺ ഭാഗ്യലക്ഷ്മി എന്നിവർ സംബന്ധിച്ചു.

സോൺ കുടുംബാംഗങ്ങളുടെ കലാ പരിപാടികൾ, ലഹരിക്കെതിരെയുള്ള സ്കിറ്റ്, ഓണസദ്യ, ചെണ്ട മേളം, കണ്ണൂർ ഷെരീഫും അഖില ആനന്ദ് ടീമും അവതരിപ്പിച്ച ഗാനമേള എന്നിവ നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - V.S. Joy MLA about onam
Next Story