വോയ്സ് ഓഫ് വേൾഡ് മലയാളി കൗൺസിൽ കർണാടക ചാപ്റ്റർ
text_fieldsവോയ്സ് ഓഫ് വേൾഡ് മലയാളി കൗൺസിലിന്റെ കർണാടക ചാപ്റ്റർ രൂപവത്കരിച്ചപ്പോൾ
ബംഗളൂരു: ലോകത്തെമ്പാടുമുള്ള മലയാളികളുടെ കൂട്ടായ്മയായ വോയ്സ് ഓഫ് വേൾഡ് മലയാളി കൗൺസിലിന്റെ കർണാടക ചാപ്റ്റർ രൂപവത്കരിച്ചു. മലയാളികൾ കലാകായിക, സാംസ്കാരിക, സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ, ജീവകാരുണ്യ മേഖലകളിൽ ഒത്തൊരുമിച്ചു പ്രവർത്തിക്കുന്ന സംഘടനയാണിത്. കർണാടക ചാപ്റ്ററിന്റെ ഉദ്ഘാടനം മുൻ കർണാടക എം. എൽ.എ ഐവന്‍ നിഗ്ലി നിർവഹിച്ചു. ചെയർപേഴ്സൻ അജിത പിള്ള അധ്യക്ഷത വഹിച്ചു.
ഐവാൻ നിഗ്ലി, സത്യൻ പുത്തൂർ എന്നിവരാണ് രക്ഷാധികാരികൾ. പ്രസിഡന്റായി ബോബി ഓണാട്ട്, ജനറൽ സെക്രട്ടറിയായി സുമോജ് മാത്യു, ട്രഷററായി അനീഷ് ജോസഫ്, ജനറൽ കൺവീനറായി സുനിൽ തോമസ് മണ്ണിൽ, വർക്കിങ് പ്രസിഡന്റുമാരായി അഡ്വ. രാജ് മോഹനൻ, ബ്ലെസൻ വർഗീസ്, വൈസ് പ്രസിഡന്റുമാരായി പി.പി. ജോസ്, കെ.ജെ. വർഗീസ്, സോജൻ രാജു എന്നിവരെയും തെരഞ്ഞെടുത്തു. സെക്രട്ടറിമാർ: മുഫ്ലിഹ് പത്തായപ്പുര, റെജി ലൂയിസ്, മെർവിൻ. പ്രോഗ്രാം കോഓഡിനേറ്റർ: കോശി. ലീഗൽ അഡ്വൈസർമാർ: അഡ്വ. രാജ് മോഹൻ, അഡ്വ. മാത്യു. വനിത വിഭാഗം ചെയർപേഴ്സൻ: സാജിത. വനിത വിഭാഗം കോഓഡിനേറ്റർ: ആശ പ്രിൻസ്, വനിത വിഭാഗം സെക്രട്ടറി: രശ്മി രമേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

