നമ്മ യാത്രി ആപ്പിന് പിന്തുണയുമായി ‘വോക്കൽ ഫോർ ലോക്കൽ’
text_fieldsകാബ് ഡ്രൈവർമാരുടെയും ഓട്ടോ ഡ്രൈവർമാരുടെയും നേതൃത്വത്തിൽ നടന്ന ‘വോക്കൽ ഫോർ ലോക്കൽ’ പരിപാടിയിൽനിന്ന്
ബംഗളൂരു: നമ്മ യാത്രി ആപ്പിന് പിന്തുണയുമായി കാബ്, ഓട്ടോ ഡ്രൈവർമാർ. ‘വോക്കൽ ഫോർ ലോക്കൽ’ എന്ന പേരിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ഡ്രൈവർമാർ നേരിടുന്ന പ്രശ്നങ്ങൾ പങ്കുവെച്ചു.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നമ്മ യാത്രി ആപ് ദൈനംദിന പ്രശ്നങ്ങൾ നേരിട്ടറിയുകയും ഡ്രൈവർമാർക്ക് ഗുണകരമായ നയങ്ങൾ നടപ്പാക്കുകയും ചെയ്യുന്നു. കമീഷൻരഹിതമായ നമ്മ യാത്രി ആപ് യാത്രക്കാർക്കും ഡ്രൈവർമാർക്കും ഒരുപോലെ പ്രയോജനകരമാണെന്നും ഡ്രൈവർമാർ പറഞ്ഞു.
മണിക്കൂറുകളോളം നീളുന്ന ഗതാഗത തടസ്സങ്ങളും തുച്ഛ വരുമാനവും നിത്യജീവിതത്തെ സാരമായി ബാധിക്കുന്നു. സുരക്ഷയോ ആരോഗ്യ പരിരക്ഷയോ സാമൂഹിക പിന്തുണയോ ലഭിക്കുന്നില്ല. കുടുംബം പുലർത്താൻ ചില ദിവസങ്ങളിൽ 12 മുതൽ 14 മണിക്കൂർ വരെ ജോലി ചെയ്യേണ്ടിവരുന്നു. നിയമങ്ങൾ മാറിക്കൊണ്ടിരിക്കുന്നു.
തങ്ങളുടെ ആശങ്കകൾ ആരും ശ്രദ്ധിക്കുന്നില്ല. ഡ്രൈവർ ജോലിക്ക് വില കൽപിക്കുന്നില്ല. ഒല, ഊബർ പോലുള്ള വമ്പൻ ആപ്പുകൾ ഡ്രൈവർമാരുടെ വരുമാനം കുറക്കുന്നു. അപകടങ്ങൾ ഉണ്ടാവുമ്പോൾ സഹായം ലഭിക്കുന്നില്ല -ഡ്രൈവർമാർ പറഞ്ഞു. ബംഗളൂരു, ഹൂബ്ലി, മംഗളൂരു എന്നിവിടങ്ങളിൽനിന്നുള്ള ഓട്ടോ, കാബ് ഡ്രൈവർമാരുടെ യൂനിയൻ പ്രതിനിധികൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

