ഒളിവിൽ കഴിഞ്ഞ മലയാളി പ്രതി അറസ്റ്റിൽ
text_fieldsമംഗളൂരു: രണ്ട് കവർച്ചക്കേസുകളിൽ പ്രതിയായി 10 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മലയാളി യുവാവിനെ വിട്ടൽ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം താലൂക്കിലെ കുളൂർ ഗ്രാമത്തിലെ അഷ്റഫ് എന്ന ചില്ലി അഷ്റഫാണ് (32) അറസ്റ്റിലായത്. 2015 ആഗസ്റ്റ് ഏഴിന് വിട്ടൽ പട്ടണത്തിൽ ജഗദീഷ് കാമത്തിന് നേരെ മുളകുപൊടി എറിഞ്ഞ് കവർച്ച നടത്തിയ സംഭവത്തിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
2016 ജനുവരി 23ന് കോൾനാട് ഗ്രാമത്തിലെ ഒരു വൈൻ ഷോപ് തകർത്ത് പണം മോഷ്ടിച്ചതിന് മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. രണ്ട് കേസുകളിലും പ്രതി കോടതിയിൽ ഹാജരാകാത്തതിനാൽ, വാറന്റ് പുറപ്പെടുവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

