കാഴ്ചപരിമിതരായ വിദ്യാര്‍ഥികൾക്ക് കമ്പ്യൂട്ടറിൽ പരീക്ഷ എഴുതാം
text_fieldsറീഡർ കം സ്ക്രൈബ് മുഖേന പരീക്ഷ എഴുതുന്ന വിദ്യാര്‍ഥി (ഫയല്‍ ചിത്രം)
ബംഗളൂരു: ഈ അധ്യയന വർഷം മുതൽ എസ്.എസ്.എൽ.സി, പി.യു.സി രണ്ടാം വര്‍ഷ പരീക്ഷ എഴുതുന്ന കാഴ്ചപരിമിതർ കമ്പ്യൂട്ടറിൽ പരീക്ഷ എഴുതാക്കുമെന്ന് കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെന്റ് ബോർഡ് (കെ.എസ്.ഇ.എ.ബി). റീഡർ കം സ്ക്രൈബ് മാതൃകയില്‍ നടത്തുന്ന പരീക്ഷക്ക് ബദൽ വേണമെന്ന ആവശ്യത്തെ തുടർന്നാണ് തീരുമാനമെന്ന് കെ.എസ്.ഇ.എ.ബി ഡയറക്ടർ എച്ച്.എൻ. ഗോപാലകൃഷ്ണ പറഞ്ഞു.
ഇതിന് രജിസ്റ്റർ ചെയ്യുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയവും ക്രമീകരണം. ലാപ്‌ടോപ്പുകള്‍ വിദ്യാര്‍ഥികൾ കൊണ്ടുവരണം. അവ സെന്‍ററിലെ കമ്പ്യൂട്ടർ അധ്യാപകൻ പരിശോധിച്ച് ഫോർമാറ്റ് ചെയ്യും. ഇന്‍റര്‍നെറ്റ് അനുവദിക്കില്ല. വിൻഡോസ് 10 അല്ലെങ്കിൽ 11, എം.എസ് ഓഫിസ്, മൾട്ടിലിംഗ്വൽ നുഡി 6.5, മാത്കാഡ് തുടങ്ങിയ അംഗീകൃത സോഫ്റ്റ്‌വെയറുകളും നാഷനൽ അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് അംഗീകരിച്ച മറ്റ് സോഫ്റ്റ്‌വെയറുകളും പാടുള്ളൂ. മെഡിക്കൽ അതോറിറ്റി ശിപാർശയനുസരിച്ചായിരിക്കും അനുമതി നൽകുക.
റീഡര്‍ കം സ്ക്രൈബ് ചോദ്യങ്ങൾ വായിച്ചു കേൾപ്പിക്കുമ്പോൾ ഉത്തരങ്ങൾ ടൈപ്പ് ചെയ്യണം. സാങ്കേതിക തകരാറുണ്ടായാൽ വിദ്യാര്‍ഥി നിർദേശിക്കുന്ന ഉത്തരങ്ങൾ എഴുത്തുകാരന് എഴുതാം. ഇതിനായി കൂടുതൽ സമയം അനുവദിക്കാൻ അധികാരമുണ്ട്. പരീക്ഷ പൂർത്തിയായാൽ വിദ്യാര്‍ഥികൾ അവര്‍ ടൈപ്പ് ചെയ്ത ഉത്തരങ്ങളുടെ പ്രിന്‍റ് ചെയ്ത പകർപ്പ് സമർപ്പിക്കണം. ഇതിനായി പരീക്ഷാ കേന്ദ്രങ്ങളിൽ പ്രിന്‍ററുകളുടെ ലഭ്യത ഉറപ്പാക്കാൻ കെ.എസ്.ഇ.ബി സെന്‍റര്‍ സൂപ്രണ്ടുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

