കെതനഹള്ളി വെള്ളച്ചാട്ടത്തിൽ സന്ദർശകർക്ക് നിരോധനം
text_fieldsകെതനഹള്ളി വെള്ളച്ചാട്ടത്തിൽ വീണ് പരിക്കേറ്റ യുവതിയെ വനമേഖലയിലൂടെ സ്ട്രച്ചറിൽ കൊണ്ടുവരുന്നു
ബംഗളൂരു: ചിക്കബല്ലാപുര കെതനഹള്ളി വെള്ളച്ചാട്ടം സന്ദർശകർക്ക് വനംവകുപ്പ് വിലക്കേർപ്പെടുത്തി. ബംഗളൂരുവിൽ നിന്നുള്ള യുവതി വെള്ളച്ചാട്ടത്തിൽ വീണ് പരിക്കേറ്റതോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ബംഗളൂരുവിൽ താമസിക്കുന്ന മുംബൈ സ്വദേശിനി അർപിത (41) ആണ് കൂട്ടുകാർക്കൊപ്പം വെള്ളച്ചാട്ടം കാണാനെത്തി അപകടത്തിൽപെട്ടത്. വനമേഖലയിലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
പരിക്കേറ്റ യുവതിയെ നാട്ടുകാരുടെ സഹായത്തോടെ സ്ട്രച്ചറിൽ രണ്ടു കിലോമീറ്ററോളം ചുമന്നാണ് ആംബുലൻസിലെത്തിച്ചത്. പിന്നീട്, ചിക്കബല്ലാപുരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. വനമേഖലയിൽ ടൂറിസ്റ്റുകൾ പ്രവേശിക്കുന്നത് തടയാൻ ഫോറസ്റ്റ് വാച്ചർമാരെ നിയമിക്കുമെന്ന് ഫോറസ്റ്റ് ഓഫിസർ രമേശ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

