സർഗധാര പ്രഥമ സാഹിത്യ പുരസ്കാരം വിഷ്ണുമംഗലം കുമാറിന് സമ്മാനിച്ചു
text_fieldsസർഗധാര സാംസ്കാരിക സമിതിയുടെ പ്രഥമ സാഹിത്യ പുരസ്കാരം വിഷ്ണുമംഗലം കുമാറിന് സമ്മാനിക്കുന്നു
ബംഗളൂരു: സർഗധാര സാംസ്കാരിക സമിതിയുടെ പ്രഥമ സാഹിത്യ പുരസ്കാരം പ്രശസ്ത എഴുത്തുകാരനും മുതിർന്ന പത്രപ്രവർത്തകനുമായ വിഷ്ണുമംഗലം കുമാറിന് സമ്മാനിച്ചു.
പ്രസിഡന്റ് ശാന്തമേനോൻ അധ്യക്ഷത വഹിച്ചു. ജോയന്റ് സെക്രട്ടറി കൃഷ്ണപ്രസാദ്, കൺവീനർ പി.എൽ. പ്രസാദ്, പി. കൃഷ്ണകുമാർ, പി. ശ്രീജേഷ് എന്നിവർ സംസാരിച്ചു. മനോജ് മുഖ്യാതിഥിയെ പൊന്നാടയണിയിച്ച് ആദരിച്ചു. വിജയൻ ഗാനങ്ങൾ ആലപിച്ചു. ഷാജി അക്കിത്തടം നേതൃത്വം നൽകി. മുഖ്യാതിഥി ചന്ദ്രശേഖരൻ തിക്കോടി പ്രഭാഷണം നടത്തി. സുധാകരൻ രാമന്തളി, കെ.കെ. ഗംഗാധരൻ, സത്യൻ പുത്തൂർ, ഐവൻ നിഗ്ലി, എസ്.കെ. നായർ, മധു കലമാനൂർ, എം.കെ. രാജേന്ദ്രൻ, സന്തോഷ് കുമാർ, സി.ഡി. തോമസ്, ടോമി തുടങ്ങിയവർ പങ്കെടുത്തു.
സർഗധാര ചെറുകഥ മത്സരത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടിയ നവീൻ, രമ പിഷാരടി, വിന്നി എന്നിവർക്ക് കാഷ് അവാർഡും മെമന്റോയും സമ്മാനിച്ചു.
ശ്രീലത, റെജിമോൻ എന്നിവർക്ക് സേതുനാഥൻ പ്രോത്സാഹന സമ്മാനം നൽകി. ശ്രദ്ധ, അക്ഷര, അനിരുദ്ധ് എന്നീ വിദ്യാർഥികൾ കവിതകൾ ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

