ബംഗളൂരു നഗരത്തിൽ പകർച്ചപ്പനി പടരുന്നു
text_fieldsബംഗളൂരു: കാലം തെറ്റിയ കാലാവസ്ഥമൂലം ബംഗളൂരുവിൽ പകർച്ചപ്പനി പടരുന്നു. ആശുപത്രികളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിൽ 30 ശതമാനം വർധനവുണ്ടായതായാണ് കണക്ക്. കുട്ടികൾക്കും മുതിർന്നവർക്കുമാണ് കൂടുതലായും പനി ബാധിക്കുന്നത്.
പനി, ചുമ, ജലദോഷം, തലവേദന, ശ്വാസകോശ അണുബാധ എന്നീ ലക്ഷണങ്ങളുള്ള പകർച്ചപ്പനി വളരെ പെട്ടെന്നാണ് പകരുന്നത്. ബംഗളൂരുവിൽ ഡെങ്കിപ്പനിയുടെ നിരക്ക് കുറഞ്ഞെങ്കിലും ന്യൂമോണിയ, പകർച്ചപ്പനി എന്നിവ വർധിക്കുന്നുണ്ട്. ലക്ഷണങ്ങളുണ്ടെങ്കിൽ നിസ്സാരമായി കാണരുതെന്ന് ഡോക്ടർമാർ പറയുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക
- കൊതുക് വളരാനുള്ള സാഹചര്യങ്ങൾ നശിപ്പിക്കുക
- കൊതുകുവല ഉപയോഗിക്കുക
- കുട്ടികളുടെ വസ്ത്രം ശ്രദ്ധിക്കുക
- പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക
- കൈകൾ നന്നായി കഴുകുക
- മാസ്ക് ഉപയോഗിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

