കബ്ബണ്‍ പാര്‍ക്കില്‍ നിയമലംഘകര്‍ക്ക് പിഴ ചുമത്തും
text_fieldsകബ്ബണ്‍ പാര്‍ക്ക്
ബംഗളൂരു: കബ്ബൺ പാർക്കിൽ നിയമ ലംഘനം നടത്തുന്നവർക്ക് 500 രൂപ പിഴയീടാക്കാൻ ഹോർട്ടികൾച്ചർ വകുപ്പ് തീരുമാനം. പരിസ്ഥിതി മലിനീകരണം മൂലം നഗരത്തിലെ പച്ചത്തുരുത്തായ കബ്ബണ്‍ പാര്‍ക്കിന്റെ സൗന്ദര്യം നഷ്ടപ്പെടുന്നുവെന്ന ആശങ്കക്കിടെയാണ് അവ സംരക്ഷിക്കുന്നതിനായി നിയമ നടപടിയുമായി വകുപ്പ് രംഗത്തുവരുന്നത്. പാര്‍ക്കിനകത്തേക്ക് ബൈക്ക്, കാര്‍, ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പ്ലാസ്റ്റിക് ബാഗുകളും പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും പാര്‍ക്കിൽ വലിച്ചെറിയുന്നവര്‍ക്കും ഇനി മുതൽ പിഴ നൽകേണ്ടിവരും.
നായ്ക്കൾ പാർക്കിൽ മലമൂത്ര വിസര്‍ജനം നടത്തിയാൽ അവയുടെ ഉടമകൾക്ക് പിഴ ചുമത്തും. അനുവാദമില്ലാതെ ചോളം, ഐസ് ക്രീം തുടങ്ങിയവ പാര്‍ക്കിനകത്ത് കച്ചവടം നടത്തുന്നവര്‍ക്കും നിയമം ബാധകമാണ്.പരിസ്ഥിതി മലിനീകരണം തടയുകയും പാര്‍ക്കിന്റെ ഭംഗി തിരിച്ചുപിടിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹോര്‍ട്ടികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജി. കുസുമ പറഞ്ഞു. നിയമപാലനത്തിനായി പാര്‍ക്കിന്റെ കവാടത്തില്‍ നിരവധി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സന്ദർശകർ അവ ലംഘിക്കുന്നതിനാലാണ് പിഴ ചുമത്താന്‍ തീരുമാനിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

