വിനോദയാത്ര സ്കൂൾ ബസ് മറിഞ്ഞ് 40 വിദ്യാർഥികൾക്ക് പരിക്ക്
text_fieldsമറിഞ്ഞ ബസ്
മംഗളൂരു: ഉത്തര കന്നട ജില്ലയിൽ സോയിഡ താലൂക്കിലെ ഗണേഷ് ഗുഡിക്ക് സമീപം വിനോദയാത്രയുടെ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 40 വിദ്യാർഥികൾക്ക് പരിക്കേറ്റു. ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗ സെന്റ് അന്തോണീസ് ഹൈസ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. 50 വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്.
മൗലാങ്കിക്ക് സമീപമുള്ള ഹോംസ്റ്റേയിലാണ് വിദ്യാർഥികൾ താമസിച്ചിരുന്നത്. രാവിലെ വാട്ടർ സ്പോർട്സ് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.റഫീഖ് കുട്ടി, ഇർഷാദ് ഖാൻ, അഷ്ഫാഖ് നായ്ക, മെഹബൂബ് മുജവ്വർ, രമേശ് നഡാര എന്നിവരുടെ നേതൃത്വത്തിൽ ഉടൻ നാട്ടുകാർ ചേർന്ന് ബസിൽ കുടുങ്ങിയ വിദ്യാർഥികളെ പുറത്തെടുത്തു.
പിന്നീട് രണ്ട് ആംബുലൻസുകളിലും മറ്റു സ്വകാര്യ വാഹനങ്ങളിലും പരിക്കേറ്റവരെ ദണ്ഡേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമനഗര പൊലീസ് അപകടസ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

