വിജിനപുര ജൂബിലി സ്കൂൾ വാർഷിക കായിക മേള ഉദ്ഘാടനം
text_fieldsവിജിനപുര ജൂബിലി സ്കൂളിന്റെ വാർഷിക കായികോത്സവ ചടങ്ങിൽനിന്ന്
ബംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള വിജിനപുര ജൂബിലി സ്കൂളിന്റെ വാർഷിക കായികോത്സവം ബംഗളൂരു സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കായിക പരിശീലകയും ഒളിമ്പ്യനുമായ ഒ.പി. ജൈഷ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷതവഹിച്ചു. വിദ്യാർഥികളുടെ മാർച്ച് പാസ്റ്റ്, ബാൻഡ്, പിരമിഡ്, സൈക്കിൾ ഡിസ് പ്ലേ, ജിംനാസ്റ്റിക്സ് തുടങ്ങിയ വിവിധ അഭ്യാസ പ്രകടനങ്ങളും നടന്നു. ജൂബിലി സ്കൂൾ പ്രിൻസിപ്പൽ കല, ജൂബിലി സി.ബി.എസ്.ഇ പ്രിൻസിപ്പൽ രേഖ കുറുപ്പ്, വൈസ് പ്രസിഡന്റ് എം.പി വിജയൻ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, ട്രഷറർ എം.കെ ചന്ദ്രൻ, എജുക്കേഷനൽ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, മുൻ പ്രസിഡന്റ് പീറ്റർ ജോർജ്, വനിത വിഭാഗം ചെയർപേഴ്സൻ ഗ്രേസി പീറ്റർ, സോണൽ സെക്രട്ടറിമാരായ പവിത്രൻ, പ്രസാദ്, പ്രവർത്തക സമിതി അംഗങ്ങളായ പ്രഭാകരൻ, സീനോ ശിവദാസ് തുടങ്ങിയവർ വിജയികൾക്കുള്ള മെഡൽ സമ്മാനിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

