Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദസറ ആഘോഷത്തിൽ കമ്പള; എതിർപ്പുമായി വിജയേന്ദ്ര

text_fields
bookmark_border
ദസറ ആഘോഷത്തിൽ കമ്പള; എതിർപ്പുമായി വിജയേന്ദ്ര
cancel
camera_alt

ബി.വൈ. വിജയേന്ദ്ര

ബംഗളൂരു: ഇത്തവണത്തെ മൈസൂരു ദസറ ആഘോഷങ്ങളുടെ ഭാഗമായി തീരദേശ മേഖലയിലെ പരമ്പരാഗത എരുമ മത്സരമായ കമ്പള സംഘടിപ്പിക്കാനുള്ള സംസ്ഥാന സർക്കാറിന്‍റെ നീക്കത്തിനെതിരെ എതിര്‍പ്പുമായി കർണാടക ബി.ജെ.പി പ്രസിഡന്‍റ് ബി.വൈ. വിജയേന്ദ്ര. മൈസൂരു രാജകുടുംബാംഗവും എം.പിയുമായ യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാറും മറ്റ് നിരവധി സംഘടന നേതാക്കളും എതിര്‍പ്പുമായി മൂന്നോട്ട് വന്നിരുന്നു.

മൈസൂരു ദസറക്ക് അതിന്‍റെതായ പ്രത്യേകതയും പാരമ്പര്യവുമുണ്ട്. ചര്‍ച്ചകള്‍ ഇത്തരം വിഷയങ്ങളില്‍ തീരുമാനങ്ങൾ എടുക്കുന്നത് ശരിയല്ല. ദസറയുടെ പവിത്രതക്ക് ഭംഗം വരുത്തുകയില്ലെന്ന് ഉറപ്പ് നല്‍കണമെന്നും അദ്ദേഹം മുഖ്യമന്ത്രി ഡി.കെ ശിവകുമാറിനോട് അഭ്യർത്ഥിച്ചു. തീരദേശ ജില്ലയായ ദക്ഷിണ കന്നഡയിൽ കമ്പള മികച്ച രീതിയില്‍ സംഘടിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കണം.

മൈസൂരു ദസറ മുൻകാലങ്ങളിൽ നടത്തിയതുപോലെ നടത്തണമെന്നും സംസ്ഥാനത്തിന്‍റെ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ ദസറ 11 ദിവസങ്ങളിലായി നടക്കുമെന്നും നടത്തിപ്പിനായുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളും മുഖ്യമന്ത്രി പുറപ്പെടുവിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vijayendra opposes Dussehra celebrations in Kambala
Next Story