കർണാടകയിലെ സർക്കാർ സ്കൂളുകളിൽ ‘വിജയ് പത’ ലാബുകൾക്ക് തുടക്കം
text_fieldsബംഗളൂരു: സർക്കാർ സ്കൂളുകളിൽ കൃത്രിമബുദ്ധി, സ്റ്റെം, റോബോട്ടിക്സ് വിദ്യാഭ്യാസം എന്നിവ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘വിജയ്പത’ എന്ന എ.ഐ ലാബ്‌സ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്തു. കർണാടകയിലെ ഹൊസാപേട്ട് താലൂക്കിലെ ഗ്രാമീണ മേഖലയിലെ 10 സർക്കാർ സ്‌കൂളുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ലോകോത്തര എ.ഐ, സ്റ്റെം (സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ്), റോബോട്ടിക്സ് ലബോറട്ടറികൾ എന്നിവ സ്ഥാപിക്കും. ഓരോ ലാബിലും ഹൈ പെര്‍ഫോമന്‍സ് കമ്പ്യൂട്ടറുകൾ, എ.ഐ അധിഷ്ഠിത സോഫ്റ്റ്‌വെയർ, റോബോട്ടിക്സ് കിറ്റുകൾ, ടി.ഒ.ടി ഉപകരണങ്ങൾ, സെൻസറുകൾ, സുരക്ഷിത ബ്രോഡ്‌ബാൻഡ് കണക്ടിവിറ്റി എന്നിവ ഉണ്ടായിരിക്കും. 2000 വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടും. 200 അധ്യാപകര്‍ക്ക് പരിശീലനം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

