Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവി​ദ്യാ​രം​ഭ​വും...

വി​ദ്യാ​രം​ഭ​വും വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​വും

text_fields
bookmark_border
വി​ദ്യാ​രം​ഭ​വും വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​വും
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ശ്രീ​നാ​രാ​യ​ണ സ​മി​തി ഗു​രു​മ​ന്ദി​ര​ത്തി​ൽ വി​ദ്യാ​രം​ഭ​വും വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​വും ന​ട​ത്തി. ഞാ​യ​റാ​ഴ്ച രാ​വി​ലെ പൂ​ജ​വെ​പ്പും വി​ജ​യ​ദ​ശ​മി ദി​ന​മാ​യ ചൊ​വ്വാ​ഴ്ച പ്ര​ഭാ​ത പൂ​ജ, സ​ര​സ്വ​തി പൂ​ജ എ​ന്നി​വ ന​ട​ന്നു.

സ​മി​തി പ്ര​സി​ഡ​ന്റ് എ​ൻ. രാ​ജ്മോ​ഹ​ൻ കു​രു​ന്നു​ക​ൾ​ക്ക് ആ​ദ്യ​ക്ഷ​രം പ​ക​ർ​ന്നു ന​ൽ​കി. തു​ട​ർ​ന്ന് വ​നി​ത വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​ര​സ്വ​തി വ​ന്ദ​നം, തി​രു​വാ​തി​ര, ഭ​ര​ത​നാ​ട്യം എ​ന്നി​വ​യും അ​നി​ൽ ക​രു​വാ​റ്റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത​ക്ക​ച്ചേ​രി​യും അ​ര​ങ്ങേ​റി.

ബം​ഗ​ളൂ​രു: സോ​മ​ഷെ​ട്ടി​ഹ​ള്ളി ആ​റ്റു​കാ​ൽ ദേ​വി ക്ഷേ​ത്ര​ത്തി​ൽ വി​ജ​യ ദ​ശ​മി​യോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​രം​ഭം ച​ട​ങ്ങു​ക​ൾ​ക്ക് ക്ഷേ​ത്ര മേ​ൽ​ശാ​ന്തി ശി​വ​രാ​മ​ൻ ന​മ്പൂ​തി​രി നേ​തൃ​ത്വം ന​ൽ​കി.

ബം​ഗ​ളൂ​രു: ത​ത്ത്വ​മ​സി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്റെ​യും ത​ത്ത്വ​മ​സി ബാ​ല​ഗോ​കു​ല​ത്തി​ന്റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ന​വ​രാ​ത്രി വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​നം കു​റി​ച്ചു​ള്ള വി​ജ​യ​ദ​ശ​മി പൂ​ജ​യെ​ടു​പ്പും വി​ദ്യാ​രം​ഭ ച​ട​ങ്ങും ന​ട​ന്നു. ബ​ഞ്ചാ​രേ ലേ ​ഔ​ട്ടി​ലു​ള്ള ശ്രീ ​ഓം ശ​ക്തി ദേ​വീ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക്ഷേ​ത്രം പൂ​ജാ​രി നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VidyarambhamVijayadashami
News Summary - Vidyarambham, and Vijayadashami
Next Story