വിദ്യാമന്ദിർ സ്കൂൾ വാർഷികാഘോഷം
text_fieldsദൂരവാണിനഗർ വിദ്യാമന്ദിർ സ്കൂൾ വാർഷികാഘോഷം കെ.എൻ.എസ്.എസ് ചെയർമാൻ ആർ. മനോഹരക്കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റിയുടെ ദൂരവാണിനഗർ വിദ്യാമന്ദിർ സ്കൂൾ വാർഷികാഘോഷം ചെയർമാൻ ആർ. മനോഹരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സാഹിത്യ അക്കാദമി അംഗവും ഓൾ ഇന്ത്യ റേഡിയോ മുൻ ഡയറക്ടറും ആയിരുന്ന ഡോ. ബസവരാജ് സാദര മുഖ്യാതിഥിയായി.
എം.എം.ഇ.ടി പ്രസിഡന്റ് ആർ. മോഹൻദാസ്, സെക്രട്ടറി കേശവപിള്ള, വൈസ് പ്രസിഡന്റ് കേണൽ ശശിധരൻ നായർ, ജോ. സെക്രട്ടറി കെ. രഘുനാഥൻ പിള്ള, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ വി. ശ്രീനിവാസ്, പ്രൈമറി സ്കൂൾ പ്രധാനാധ്യാപിക ബിന്ദു ജോർജ് എന്നിവർ പങ്കെടുത്തു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

