വിദ്യാധരൻ മാസ്റ്ററെ സംഗീത പുരസ്കാരം നൽകി ആദരിച്ചു
text_fieldsഅഹ്മദാബാദ് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഗീത സംവിധായകൻ വിദ്യാധരൻ
മാസ്റ്ററെ ആദരിച്ച ചടങ്ങിൽനിന്ന്
അഹ്മദാബാദ്: അഹ്മദാബാദിലെ മലയാളികളുടെ പ്രമുഖ സാംസ്കാരിക സംഘടനയായ അഹ്മദാബാദ് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഗീത സംവിധായകനും ഗായകനുമായ പി.എസ്. വിദ്യാധരൻ മാസ്റ്ററെ ആദരിച്ചു.
ജനറൽ സെക്രട്ടറി ബെന്നി വർഗീസ് വിശിഷ്ടാതിഥിയെ പരിചയപ്പെടുത്തി. വൈസ് പ്രസിഡന്റ് ഹരികൃഷ്ണ പിള്ള, അലക്സ് ലൂക്കോസ്, ജയൻ സി. നായർ, ജോ. സെക്രട്ടറി വിദ്യാധരൻ എന്നിവർ വിദ്യാധരൻ മാസ്റ്ററുടെ ശ്രദ്ധേയമായ യാത്രയെയും തലമുറകളെ പ്രചോദിപ്പിക്കുന്ന കാലാതീതമായ ഈണങ്ങളെയും അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.
സദസ്സിന്റെ അഭ്യർഥനപ്രകാരം വിദ്യാധരൻ മാസ്റ്റർ തന്റെ നിത്യഹരിത ഗാനങ്ങളിൽ ചിലത് ആലപിച്ചത് സംഗീത സായാഹ്നത്തെ ഊഷ്മളമാക്കി. സമാജം ഓഫിസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സി. ഗിരീശൻ സ്വാഗതവും ജോയന്റ് സെക്രട്ടറി എസ്.വി. സദാനന്ദൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

