‘ഇരപഠിത്തം’ പ്രകാശനം ചെയ്തു
text_fieldsബിന്ദു സജീവിന്റെ കവിതാ സമാഹാരം ‘ഇരപഠിത്തം’
പ്രകാശന ചടങ്ങില്‍നിന്ന്
ബംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം ‘ഇരപഠിത്തം’ ഇന്ദിരനഗർ ഇ.സി.എ ഹാളിൽ നടന്ന ചടങ്ങിൽ കവി പി.എൻ. ഗോപീകൃഷ്ണൻ കവി സോമൻ കടലൂരിന് നൽകി പ്രകാശനം ചെയ്തു.
വ്യക്തിപരമായത് രാഷ്ട്രീയമാണ് എന്ന തിരിച്ചറിവിനൊപ്പം രാഷ്ട്രീയമായത് വ്യക്തിപരമാണ് എന്ന തിരിച്ചറിവും ബിന്ദുവിന്റെ കവിതകളിൽ പ്രകടമാണെന്നും സ്ത്രീകവിതകളിൽ താരതമ്യേന കുറവായ പൊതുസ്ഥലം ബിന്ദുവിന്റെ കവിതകളിൽ ധാരാളമായുണ്ടെന്നും പി.എൻ. ഗോപീകൃഷ്ണൻ പറഞ്ഞു. സമയത്തിനൊപ്പമല്ല നിമിഷത്തിനൊപ്പം സഞ്ചരിക്കുകയും മനുഷ്യാവസ്ഥകളെ ചരിത്രവത്കരിച്ച് ഉൾത്തിളക്കത്തോടെ ആവിഷ്കരിക്കുകയും ചെയ്യുന്ന രീതി ബിന്ദുവിന്റെ കവിതകൾക്ക് സാമൂഹിക പ്രസക്തി നൽകുന്നുവെന്ന് സോമൻ കടലൂർ പറഞ്ഞു.
എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളി അധ്യക്ഷത വഹിച്ചു.
കവി ടി.പി. വിനോദ് പുസ്തകപരിചയം നടത്തി. കവി എൻ.ബി. സുരേഷ്, ഇന്ദിര ബാലൻ, വിഷ്ണുമംഗലം കുമാർ, ടി.എം. ശ്രീധരൻ, സതീഷ് തോട്ടശ്ശേരി, കെ.ആർ. കിഷോർ, ശാന്തകുമാർ, രഞ്ജിത്ത്, ഒ. വിശ്വനാഥൻ, കെ. ഗീത എന്നിവർ സംസാരിച്ചു. പി.ബി. സജി നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

