ഉപരാഷ്ട്രപതി കർണാടകയിലെത്തി
text_fieldsഉപരാഷ്ട്രപതി വി.പി. രാധാകൃഷ്ണന്‍
ബംഗളൂരു: മൂന്നു ദിവസത്തെ പര്യടനത്തിനായി ഉപരാഷ്ട്രപതി വി.പി. രാധാകൃഷ്ണന്‍ കർണാടകയിലെത്തി. വെള്ളിയാഴ്ച ബംഗളൂരുവിലെത്തിയ ഉപരാഷ്ട്രപതി വി.പി. രാധാകൃഷ്ണനെ കർണാടക ഗവർണർ തവർചന്ദ് ഗെലോട്ട്, സംസ്ഥാന ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി, മറ്റ് മുതിർന്ന വിശിഷ്ട വ്യക്തികൾ എന്നിവർ ചേർന്ന് സ്വീകരണം നൽകി. മെയ് 29 മുതൽ 31 വരെ കർണാടക, ഗോവ, കേരളം എന്നിവിടങ്ങളിലാണ് അദ്ദേഹം പര്യടനം നടത്തുക. എ.ഒ.എൽ കാമ്പസിൽ നടക്കുന്ന ആർട്ട് ഓഫ് ലിവിങ്ങിന്റെ 45ാം വാർഷികാഘോഷങ്ങളിലും ദാവൻഗരെയിലെ യൂനിവേഴ്സിറ്റി ബി.ഡി.ടി കോളജ് ഓഫ് എൻജിനീയറിങ്ങിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിലും വൈസ് പ്രസിഡന്‍റ് വെള്ളിയാഴ്ച പങ്കെടുത്തു.
പനാജിയിൽ നടക്കുന്ന ഗോവയുടെ സംസ്ഥാന രൂപവത്കരണ ദിനാഘോഷത്തിൽ ശനിയാഴ്ച അദ്ദേഹം പങ്കെടുക്കും. തുടർന്ന് ഗോവയിലെ സി.എസ്.ഐ.ആർ-നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി സന്ദർശിക്കും. ഞായറാഴ്ച ഉപരാഷ്ട്രപതി ശ്രീ ക്ഷേത്ര ധർമ്മസ്ഥല മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിക്കും.തുടർന്ന് കർണാടകയിലെ ബെൽത്തങ്ങാടിയിൽ സി.ആർ.ഐ ഇൻഡസ്ട്രിയൽ പാർക്ക് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

