വെറ്ററിനറി ഓഫിസർമാരുടെ നിയമന വിവാദം കെ.പി.എസ്.സി അന്വേഷിക്കും
text_fieldsബംഗളൂരു: വെറ്ററിനറി ഓഫിസർമാരുടെ നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കാൻ കർണാടക പബ്ലിക് സർവിസ് കമ്മീഷൻ (കെ.പി.എസ്.സി) ഞായറാഴ്ച അന്വേഷണ ഉപസമിതി രൂപവത്കരിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ അന്തിമ സെലക്ഷൻ ലിസ്റ്റ് തടഞ്ഞുവെച്ചു.
ജൂലൈ 24 ന് വെറ്ററിനറി ഡോക്ടര്‍മാര്‍ വിധാൻ സൗധ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെയും തുടർന്ന് ജൂലൈ 25ന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെയും അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞു. കമീഷനെതിരെ തുടർച്ചയായി ആരോപണങ്ങൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ കമീഷന്റെ പ്രമേയങ്ങൾ പൊതുജനങ്ങളുടെ മുമ്പാകെ അതരിപ്പിക്കാന്‍ തീരുമാനിക്കുകയും നിയമന പ്രക്രിയയുടെ ഓരോ ഘട്ടവും അനുബന്ധരേഖകളും വിശദമായി പരിശോധിച്ച് ഒരാഴ്ചക്കുള്ളിൽ കമീഷന് റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ ഉപസമിതിയോട് നിർദേശിക്കുകയും ചെയ്തു.
അന്വേഷണ ഉപസമിതിക്ക് ആവശ്യമായ എല്ലാ വിവരങ്ങളും നൽകുന്നതിന് കമീഷൻ സെക്രട്ടറിയെ നോഡൽ ഓഫിസറായി നിയമിച്ചിട്ടുണ്ട്. നിയമസഹായം ലഭിക്കുന്നതിന് ലീഗല്‍ സെല്‍ മേധാവിയെ ഏകോപന ഓഫിസറായി നിയമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

