അയോധ്യ രാമക്ഷേത്രത്തിലേക്ക് വെള്ളി പൂജ പാത്രങ്ങൾ ധർമസ്ഥലയിൽനിന്ന്
text_fieldsഅയോധ്യ രാമക്ഷേത്രത്തിലേക്കുള്ള മംഗളൂരു ധർമസ്ഥല
ശ്രീക്ഷേത്രം വക പൂജ ഇനങ്ങൾ
മംഗളൂരു: അയോധ്യയിൽ ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് പണിത രാമക്ഷേത്രത്തിലേക്കുള്ള വെള്ളിയിൽ പണികഴിപ്പിച്ച വിവിധയിനം പാത്രങ്ങളും മറ്റു പൂജ ഇനങ്ങളും ധർമസ്ഥല ശ്രീക്ഷേത്രത്തിൽനിന്ന്.
ധർമസ്ഥല ധർമാധികാരി ഡോ. വീരേന്ദ്ര ഹെഗ്ഡെ എം.പിയുടെ സഹോദരൻ ഹർഷേന്ദ്ര കുമാർ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗം കൂടിയായ പേജാവർ മഠാധിപതി സ്വാമി വിശ്വപ്രസന്ന തീർഥക്ക് ഇവ കൈമാറി.
കലശം, അഭിഷേക തീർഥ പാത്രം, ആരതി, മണി തുടങ്ങിയവയാണ് സംഭാവനയായി നൽകിയത്. ധർമസ്ഥല മുഖ്യ പൂജാരി രാമകൃഷ്ണ കല്ലൂരായ പങ്കെടുത്തു. ധർമസ്ഥല ധർമാധികാരി 2022 ജൂലൈയിലാണ് ബി.ജെ.പിയുടെ രാജ്യസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

