വാഹനമോഷണം, പരാതി ഓൺലൈനിൽ നൽകാം, എഫ്.ഐ.ആറും ഉടൻ
text_fieldsബംഗളൂരു: കർണാടകയിൽ നിങ്ങളുടെ വാഹനം മോഷണം പോയോ, പരാതി നൽകാനായി ഇനി പൊലീസ് സ്റ്റേഷനിലേക്ക് ഓടേണ്ടതില്ല. കർണാടക പൊലീസിന്റെ www.ksp.karna taka.gov.in എന്ന വെബ്സൈറ്റിൽ മോഷണം സംബന്ധിച്ച പരാതി രജിസ്റ്റർ ചെയ്യാം. ഉടൻ നിങ്ങൾക്ക് എഫ്.ഐ.ആർ ഓൺലൈനിൽ കിട്ടുകയും ചെയ്യും. മോഷണം പോകുന്ന വാഹന ഉടമകളുടെ പ്രയാസം കണ്ടാണ് ഈ സൗകര്യം ഏർപ്പെടുത്തിയതെന്ന് പൊലീസ് മേധാവി പ്രവീൺ സൂദ് പറഞ്ഞു.
ഏത് സ്റ്റേഷൻ പരിധിയിൽ നിന്നാണോ വാഹനം നഷ്ടപ്പെട്ടത് ആ സ്റ്റേഷനിൽ പരാതി നൽകാനെത്തുക എന്നത് ജനത്തിന് ഏറെ പ്രയാസകരമാണ്. പരാതി നൽകി എഫ്.ഐ.ആർ തയാറാക്കുക എന്നത് ഏറെ ദുഷ്കരവുമായിരുന്നു. വാഹന ഇൻഷുറൻസിന് എഫ്.ഐ.ആർ നിർബന്ധവുമാണ്. പുതിയ സൗകര്യം വന്നതോടെ നേരിട്ട് സ്റ്റേഷനിൽ എത്താതെ തന്നെ പരാതി നൽകാൻ കഴിയും. 99 ശതമാനം വാഹനമോഷണ പരാതികളും യഥാർഥമാണ്. ഓൺലൈനിൽ പരാതി നൽകിയാൽ തന്നെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിക്കും.
പൊലീസിന്റെ വെബ്സൈറ്റ് തുറന്ന് വിവിധ ഘട്ടങ്ങൾ പൂരിപ്പിക്കുകയാണ് വേണ്ടത്. പരാതിക്കാരന്റെ ആധാർ കാർഡ്, മോഷണം പോയ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ, കേന്ദ്രവാഹന ഗതാഗതവകുപ്പിന്റെ 'വാഹൻ സൈറ്റ്' എന്നിവ ഉപയോഗിച്ചാണ് പൊലീസ് മേൽനടപടി സ്വീകരിക്കുക. വർഷത്തിൽ ശരാശരി 6000 മുതൽ 7000 വരെ വാഹന മോഷണക്കേസുകളാണ് കർണാടകയിൽ ഉണ്ടാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

