‘വി കെയർ’ഹെൽപ് ലൈൻ നമ്പർ 112ൽ ലയിപ്പിക്കും
text_fieldsബംഗളൂരു: ബംഗളൂരു സൗത്ത് ഈസ്റ്റ് ഡിവിഷന് മാത്രമായി പ്രഖ്യാപിച്ച ‘വി കെയർ’ ഹെൽപ് ലൈൻ നമ്പർ ലയിപ്പിക്കുന്നു. ആത്മഹത്യക്കെതിരായ കൗൺസലിങ് നമ്പറായ 112ലേക്കാണ് ‘വി കെയർ’ നമ്പറായ 8277946600 എന്ന നമ്പർ ലയിപ്പിക്കുക. ശനിയാഴ്ചയാണ് വി കെയർ ഹെൽപ് ലൈൻ സംബന്ധിച്ച് സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡി.സി.പി സി.കെ. ബാബ സമൂഹ മാധ്യമമായ എക്സിലെ തന്റെ അക്കൗണ്ടിൽ പ്രഖ്യാപനം നടത്തിയത്.
എന്നാൽ, കഴിഞ്ഞദിവസം ഇതു തിരുത്തിയ ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ നഗരത്തിൽ ആത്മഹത്യക്കെതിരായ സഹായ ഹെൽപ് ലൈൻ നമ്പറായി 112 മാത്രമേ ഉണ്ടാകൂവെന്നും വി കെയർ നമ്പർ 112ൽ ലയിപ്പിക്കുമെന്നും അറിയിക്കുകയായിരുന്നു. ഓരോ പ്രവർത്തനങ്ങൾക്കും പ്രത്യേകം ഹെൽപ് ലൈൻ നമ്പറുകൾ ഏർപ്പെടുത്തുന്നത് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പത്തിനിടയാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാനസിക പ്രയാസം അനുഭവിക്കുന്നവർക്ക് 112 നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

