വിബി-ജി റാം ജി; സംസ്ഥാന വ്യാപകമായി പ്രചാരണം ആരംഭിക്കും -ബി.ജെ.പി
text_fieldsബംഗളൂരു: വിബി-ജി റാം ജിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് കർണാടകയിലെ ബി.ജെ.പി സംസ്ഥാന വ്യാപകമായി കാമ്പയിൻ ആരംഭിക്കുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ബി.വൈ. വിജയേന്ദ്ര പറഞ്ഞു. ഭരണകക്ഷിയായ കോൺഗ്രസ് വിബി-ജി റാം ജിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനാലാണ് തീരുമാനമെടുത്തതെന്ന് ശിക്കാരിപുര എം.എല്‍.എ പറഞ്ഞു.
യു.പി.എ കാലത്തെ ഗ്രാമീണ തൊഴിൽ നിയമമായ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് (എം.ജി.എൻ.ആർ.ഇ.ജി.എ) പകരമായി വീക്ഷിത് ഭാരത്-റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) (വിബി-ജി റാം ജി) ആക്ട് അടുത്തിടെയാണ് പാര്‍ലമെന്‍റ് പാസാക്കിയത്.
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കുടച്ചി രാജീവ്, എം.പിമാരായ കോട്ട ശ്രീനിവാസ് പൂജാരി, ഈരണ്ണ കടാടി എന്നിവരടങ്ങുന്ന സംസ്ഥാനതല സംഘത്തെ ഇതിനായി രൂപവത്കരിച്ചിട്ടുണ്ട്. ജില്ല, താലൂക്ക് തല സംഘങ്ങളും രൂപവത്കരിക്കുമെന്ന് വിജയേന്ദ്ര വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

