Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവായു വജ്ര ബസ് അപകടം...

വായു വജ്ര ബസ് അപകടം എട്ടുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
വായു വജ്ര ബസ് അപകടം എട്ടുപേര്‍ക്ക് പരിക്ക്
cancel
camera_alt

അപകടത്തില്‍പെട്ട വായു വജ്ര ബസ്

ബംഗളൂരു: ബി.എം.ടി.സി വായു വജ്ര ബസിന് പിന്നിൽ ബി.എം.ടി.സി ബസ് ഇടിച്ച് എട്ട് യാത്രക്കാർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ എട്ടോടെ കെ.ആർ സർക്കിളിലാണ് സംഭവം. ട്രാഫിക് സിഗ്നലിൽ കാത്തുനിന്നിരുന്ന ബി.എം.ടി.സി വായു വജ്ര ബസിന് പിന്നിൽ മറ്റൊരു ബി.എം.ടി.സി ബസ് ഇടിക്കുകയായിരുന്നു. അപകടസമയത്ത് ബസിൽ 20 ഓളം യാത്രക്കാർ ഉണ്ടായിരുന്നു. അപകടത്തില്‍ കലബുറഗി സ്വദേശിനിയായ ഭാഗ്യ, വായു വജ്രയിൽ ഇടിച്ച ബസിന്‍റെ ഡ്രൈവര്‍ എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു.

ഇവരെ സെന്‍റ് മാർത്താസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിലൂടെയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. അപകടത്തില്‍ പരിക്കേറ്റവരെ സെന്‍റ് മാർത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bus AccidentmetronewsBanglore
News Summary - Vayu Vajra bus accident, eight people injured
Next Story