വയലാർ അനുസ്മരണം
text_fieldsബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ ആമ്പൽ പാഠപുസ്തകത്തിലെ 'അശ്വമേധം' ക്ലാസിനോടനുബന്ധിച്ച് വയലാർ രാമ വർമയുടെ ഓർമദിനത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു. കേരളത്തിലെ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽനിന്നുള്ള അധ്യാപകരായ ബിജുമോൻ, ബിനു തോമസ് എന്നിവർ അതിഥികളായി. ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. മറ്റു ചാപ്റ്റർ ഭാരവാഹികൾ കോഓഡിനേറ്റർമാർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുക്കുകയും വയലാറിനെ അനുസ്മരിച്ചു സംസാരിക്കുകയും ചെയ്തു. വയലാറിന്റെ കവിതകളും സിനിമ ഗാനങ്ങളും അവതരിപ്പിച്ചു. ചടങ്ങിൽ ആമ്പൽ കോഓഡിനേറ്റർ നൂർ മുഹമ്മദ് സ്വാഗതവും സാജിത ടീച്ചർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

