Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വർത്തുർ-ഗുഞ്ചൂർ ഇടനാഴി; 482 കോടിയുടെ പദ്ധതി അനിശ്ചിതത്വത്തിൽ

text_fields
bookmark_border
വർത്തുർ-ഗുഞ്ചൂർ ഇടനാഴി; 482 കോടിയുടെ പദ്ധതി അനിശ്ചിതത്വത്തിൽ
cancel

ബംഗളൂരു: ഇട്ടും ഇഴഞ്ഞും ഏഴ് വർഷം പിന്നിട്ട വർത്തൂർ-ഗുഞ്ചൂർ എലിവേറ്റഡ് ഇടനാഴി ലക്ഷ്യം കാണുന്നത് ഇനി എപ്പോൾ? -ജനങ്ങളുടെ ഈ ചോദ്യത്തിന് ഉത്തരം തേടി ബന്ധപ്പെട്ട ഏജൻസികൾ ഒടുക്കം ഫയൽ സർക്കാറിലേക്ക് അയച്ചു.482 കോടി രൂപ ചെലവിൽ നടപ്പാക്കാൻ പദ്ധയിട്ട ഇടനാഴി പൂർത്തീകരിക്കാൻ 30 കോടി രൂപ അധികം അനുവദിക്കണം എന്ന കരാർ കമ്പനിയുടെ ആവശ്യമാണ് സംസ്ഥാന സർക്കാറിൻ്റെ തീരുമാനത്തിന് വിട്ടത്.

സ്റ്റേറ്റ് ഹൈവേ-35-ൽ നിർദിഷ്ട രണ്ട് കിലോമീറ്റർ പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുകയാണ്.ഹൈദരാബാദ് ആസ്ഥാനമായ നാഗഭൂഷണ കമ്പനിക്ക് 2019 മാർച്ച് മാസത്തിലാണ് രണ്ടു വർഷത്തെ കരാർ കാലാവധിയിൽ പദ്ധതി കൈമാറിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വലിയ പാർപ്പിട സമുച്ചയങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവ നിറഞ്ഞ ഈ മേഖലയിൽ കർണാടക റോഡ് ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡിനാണ്

(കെആർഡിസിഎൽ)നിർമ്മാണച്ചുമതല നൽകിയിരുന്നത്. പദ്ധതിക്കായി ഏകദേശം 200 വസ്തുക്കൾ ഏറ്റെടുക്കേണ്ടതിൽ 150 എണ്ണം മാത്രമാണ് ഇതുവരെ പൂർത്തിയായത്. തുക ലഭിക്കാനുള്ള ഫയലുകൾ കെആർഡിസിഎൽ ഓഫീസിൽ കെട്ടിക്കിടക്കുന്നതും ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയുടെ ടിഡിആർ സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തതുമാണ് ഭൂമിയേറ്റെടുക്കൽ വൈകിക്കുന്നതെന്ന് പറയുന്നു.

ഭൂമി ലഭ്യമായ സ്ഥലങ്ങളിൽ പോലും 12 ശതമാനം നിർമ്മാണം മാത്രമാണ് കമ്പനി പൂർത്തിയാക്കിയത്. നിർമ്മാണ സാമഗ്രികളുടെ ക്ഷാമവും യൂട്ടിലിറ്റി മാറ്റുന്നതിലെ താമസം തുടങ്ങിയ ഘടകങ്ങളും പദ്ധതിയെ ബാധിച്ചു. നിർമ്മാണച്ചെലവ് ഉയർന്നത് ചൂണ്ടിക്കാട്ടിയാണിപ്പോൾ കമ്പനി 30 കോടി രൂപ അധികമായി ആവശ്യപ്പെട്ടിട്ടുള്ളത്.

ഇത്രയും വലിയ തുകയുടെ വ്യത്യാസമുള്ളതിനാൽ വിഷയം സർക്കാരിന്റെ അംഗീകാരത്തിനായി അയച്ചു. പ്രവൃത്തിയിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിൽ നിലവിലുള്ള കമ്പനിയുടെ കരാർ റദ്ദാക്കണമെന്നആവശ്യവും ഉയരുന്നുണ്ട്. ഇടനാഴി നിർമ്മാണത്തിനായി പൊളിച്ച റോഡുകൾ അറ്റകുറ്റപ്പണി നടത്താതെ ഉപേക്ഷിച്ചതിനാൽ ഗർത്തങ്ങൾ നിറഞ്ഞ പാതയിലൂടെയാണ് നിലവിൽ ജനങ്ങൾ യാത്ര ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 482 crore project in limbo on Varthur-Gunjur corridor
Next Story