വാണി വിലാസ് സാഗർ അണക്കെട്ട് സംഭരണശേഷിയിലേക്ക്
text_fieldsവാണി വിലാസ് സാഗർ അണക്കെട്ട്
ബംഗളൂരു: സംസ്ഥാനത്തെ ഏറ്റവും പഴക്കംചെന്ന അണക്കെട്ടായ വാണി വിലാസ് സാഗർ സംഭരണ ശേഷിയായ 130 അടിയിലേക്ക് അടുക്കുന്നു. 129.4 അടിയായിരുന്നു ശനിയാഴ്ചയിലെ ജലനിരപ്പ്. കഴിഞ്ഞ വർഷം കനത്ത ജലക്ഷാമം അനുഭവിച്ച ചിത്രദുർഗ ജില്ലയിലെ കർഷകരും ജനങ്ങളും ഇതോടെ ഏറെ പ്രതീക്ഷയിലാണ്. തുടർച്ചയായ കനത്ത മഴയും അപ്പർ ഭദ്ര പദ്ധതിയിൽ നിന്നുള്ള ജലപ്രവാഹവുമാണ് വാണി വിലാസ് സാഗറിലെ ജലനിരപ്പ് ഉയരാൻ കാരണം.
ഭദ്ര റിസർവോയറിൽനിന്ന് സ്ഥിരമായി 700 ക്യുസെക്സ് വെള്ളമാണ് പമ്പ് ചെയ്യുന്നത്. 1933ലാണ് അണക്കെട്ട് അവസാനമായി നിറഞ്ഞുകവിഞ്ഞത്. ചിത്രദുർഗ ജില്ലയിൽ മറ്റു ജലസ്രോതസ്സുകളൊന്നുമില്ല. 1907ൽ നിർമിച്ച അണക്കെട്ടിൽനിന്നുള്ള ജലമാണ് ഹിരിയൂർ താലൂക്കിലെ ഒരു ലക്ഷം ഹെക്ടറിലധികം സ്ഥലത്ത് കനാലുകളിലൂടെ കൃഷിക്ക് എത്തിക്കുന്നതും ഹിരിയൂർ, ഹൊസദുർഗ, ചിത്രദുർഗ, ചല്ലക്കരെ താലൂക്കുകളിൽ കുടിവെള്ളത്തിന് ഉപയോഗിക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

