Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightദീപാവലിക്ക്...

ദീപാവലിക്ക് ബംഗളൂരു-എറണാകുളം റൂട്ടിൽ വന്ദേഭാരത്

text_fields
bookmark_border
Vandebharat
cancel

തി​രു​വ​ന​ന്ത​പു​രം: ദീ​പാ​വ​ലി​ക്കാ​ല തി​ര​ക്ക്​ പ​രി​ഹ​രി​ക്കാ​ൻ വ​ന്ദേ​ഭാ​ര​ത്​ സ്​​പെ​ഷ​ൽ സ​ർ​വി​സി​ന്​ റെ​യി​ൽ​വേ തീ​രു​മാ​നം. ക​ര്‍ണാ​ട​ക, ത​മി​ഴ്‌​നാ​ട്, കേ​ര​ളം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചാ​യി​രി​ക്കും സ്​​പെ​ഷ​ൽ സ​ർ​വി​സ്. ബം​ഗ​ളൂ​രു-​എ​റ​ണാ​കു​ളം റൂ​ട്ടി​ലാ​യി​രി​ക്കും കേ​ര​ള​ത്തി​ലെ വ​ന്ദേ​ഭാ​ര​ത്​ സ്​​പെ​ഷ​ൽ. ചെ​ന്നൈ-​ബം​ഗ​ളൂ​രു, ബം​ഗ​ളൂ​രു-​എ​റ​ണാ​കു​ളം സൗ​ത്ത് എ​ന്നി​ങ്ങ​നെ​യാ​കും സ​ർ​വി​സ്. ഔ​ദ്യോ​ഗി​ക സ​മ​യ​പ്പ​ട്ടി​ക വെ​ള്ളി​യാ​ഴ്ച രാ​​ത്രി​യും ആ​യി​ട്ടി​ല്ല. വ്യാ​ഴാ​ഴ്ച രാ​ത്രി ചെ​ന്നൈ​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട്​ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച നാ​ലി​ന്​ ബം​ഗ​ളൂ​രു​വി​ലെ​ത്തു​മെ​ന്നാ​ണ്​ ല​ഭ്യ​മാ​യ വി​വ​രം.

പു​ല​ർ​ച്ച 4.30ന് ​അ​വി​ടെ​നി​ന്ന്​ പു​റ​പ്പെ​ട്ട്​ ഉ​ച്ച​ക്ക്​ 1.30ന് ​എ​റ​ണാ​കു​ളം എ​ത്തു​മെ​ന്നും അ​റി​യു​ന്നു. തി​രി​കെ ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ പു​റ​പ്പെ​ട്ട് രാ​ത്രി 10.30ന് ​ബം​ഗ​ളൂ​രു​വി​ലെ​ത്തും. എ​ട്ട്​ കോ​ച്ചാ​ണ്​ ഉ​ണ്ടാ​വു​ക. യാ​ത്ര​ക്കാ​രി​ൽ​നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണം ല​ഭി​ച്ചാ​ൽ വാ​രാ​ന്ത്യ​ങ്ങ​ളി​ൽ സ്ഥി​രം സ്​​പെ​ഷ​ൽ ആ​ക്കു​ന്ന കാ​ര്യ​വും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന നി​ര​ക്കി​ലെ വ​ന്ദേ​ഭാ​ര​തു​ക​ൾ സ്പെ​ഷ​ൽ​ ട്രെ​യി​നു​ക​ളാ​യി ഓ​ടി​ക്കാ​നു​ള്ള തീ​രു​മാ​നം വി​മ​ർ​ശ​ന​ത്തി​ന്​ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eranakulamBangalore NewsVandebharat
News Summary - Vandebharat on Bengaluru-Eranakulam route for Diwali
Next Story