Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ​ന്ദേ​മാ​ത​രം: ഉ​ത്ത​ര​വി​നെ​തി​രെ ഹൈ​കോട​തി​യി​ൽ പൊ​തു​താ​ൽ​പ​ര്യ ഹ​രജി

text_fields
bookmark_border
രാ​ഷ്ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച നി​യ​മ​ത്തി​ന് വി​രു​ദ്ധ​മാ​ണ് സം​സ്ഥാ​ന ഉ​ത്ത​ര​വ്
വ​ന്ദേ​മാ​ത​രം: ഉ​ത്ത​ര​വി​നെ​തി​രെ ഹൈ​കോട​തി​യി​ൽ പൊ​തു​താ​ൽ​പ​ര്യ ഹ​രജി
cancel

ബം​ഗ​ളൂ​രു: രാ​ഷ്ട്ര​പ​തി, ഉ​പ​രാ​ഷ്ട്ര​പ​തി, പ്ര​ധാ​ന​മ​ന്ത്രി, ഗ​വ​ർ​ണ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങു​ക​ൾ ഒ​ഴി​കെ ദേ​ശീ​യ ഗീ​ത​മാ​യ 'വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ആ​ദ്യ ര​ണ്ട് ച​ര​ണ​ങ്ങ​ൾ മാ​ത്ര​മേ സം​സ്ഥാ​ന പ​രി​പാ​ടി​ക​ളി​ൽ ആ​ല​പി​ക്കാ​ൻ പാ​ടു​ള്ളൂ എ​ന്ന സെ​പ്റ്റം​ബ​ർ എ​ട്ടി​ലെ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രെ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ൽ പൊ​തു​താ​ൽ​പര്യ ഹ​രജി സ​മ​ർ​പ്പി​ച്ചു.

അ​ഭി​ഭാ​ഷ​ക​ൻ ഗി​രീ​ഷ് ഭ​ര​ദ്വാ​ജ് അ​ഭി​ഭാ​ഷ​ക​ൻ അം​ഗ​ദ് കാ​മ​ത്ത് മു​ഖേ​ന​യാ​ണ് ഹ​ര​ജി ന​ല്‍കി​യ​ത്. 2026 ആഗ​സ്റ്റ് ആറിന് ​രാ​ഷ്ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച നി​യ​മ​ത്തി​ന് വി​രു​ദ്ധ​മാ​ണ് സം​സ്ഥാ​ന ഉ​ത്ത​ര​വ് എ​ന്ന് ഹ​രജി​യി​ൽ വാ​ദി​ക്കു​ന്നു. മ​ന്ത്രി​സ​ഭാ തീ​രു​മാ​നം എ​ടു​ത്ത രീ​തി​യെ​യും ഹ​രജി ചോ​ദ്യം ചെ​യ്യു​ന്നു.

മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ഒ​രു 'അ​നൗ​പ​ചാ​രി​ക ച​ർ​ച്ച' എ​ന്ന നി​ല​യി​ലാ​ണ് ഈ ​വി​ഷ​യം തീ​രു​മാ​നി​ച്ച​തെ​ന്നും നി​യ​മ വ​കു​പ്പി​ന്‍റെ ഉ​പ​ദേ​ശം കൂ​ടാ​തെ​യാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും ഹ​രജി​യി​ൽ ആ​രോ​പി​ക്കു​ന്നു.

വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ആ​റ് ച​ര​ണ​ങ്ങ​ളും എ​ല്ലാ അ​വ​സ​ര​ങ്ങ​ളി​ലും ആ​ല​പി​ക്ക​ണ​മെ​ന്ന ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൽനി​ന്നും ജൂ​ലൈ ഒ​മ്പ​തി​ന് ല​ഭി​ച്ച ക​ത്ത് ഹ​ർ​ജി​ക്കാ​ര​ൻ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന്‍റെ എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ആ​ദ്യ ര​ണ്ട് ച​ര​ണ​ങ്ങ​ൾ ആ​ല​പി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു​കൊ​ണ്ട് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. രാ​ഷ്ട്ര​പ​തി, ഉ​പ​രാ​ഷ്ട്ര​പ​തി, പ്ര​ധാ​ന​മ​ന്ത്രി, ഗ​വ​ർ​ണ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ആ​റ് ച​ര​ണ​ങ്ങ​ളും ആ​ല​പി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​രാ​മ​ര്‍ശി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vande Mataram: Public Interest Litigation filed in High Court against order
Next Story