വന്ദേ ഭാരത്; ഒമ്പത് മണിക്കൂർകൊണ്ട് കൊച്ചിയിൽനിന്ന് ബംഗളൂരുവിലെത്തും
text_fieldsകർണാടക കേരള ട്രാവൽസ് ഫോറത്തിന്റെ നേതൃത്വത്തിൽ വന്ദേ ഭാരതിന് കെ.എസ്.ആർ സ്റ്റേഷനിൽ സ്വീകരണം നൽകിയപ്പോൾ , കെ.ആർ. പുരം ഭാഗിന്റെ നേതൃത്വത്തിൽ വന്ദേഭാരത് എക്സ്പ്രസിന് സ്വീകരണം നൽകിയപ്പോള്
ബംഗളൂരു: എറണാകുളം -ബംഗളൂരു വന്ദേഭാരത് സര്‍വിസ് ആരംഭിച്ചതോടെ യാത്രസമയം 12 മണിക്കൂറിൽനിന്ന് ഒമ്പത് മണിക്കൂറായി ചുരുങ്ങിയതിന്റെ ആശ്വാസത്തിൽ ബംഗളൂരു മലയാളികള്‍. പുതുതായി ആരംഭിച്ച സര്‍വിസ് കെ.എസ്.ആർ ബംഗളൂരു-എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിലേക്കുള്ള ആദ്യത്തെ അന്തര്‍ സംസ്ഥാന വന്ദേ ഭാരത് ട്രെയിനാണ്.
വന്ദേ ഭാരതിന്‍റെ 12ാമത്തെ സര്‍വിസാണിത്. ട്രെയിൻ നമ്പർ 26651 രാവിലെ 5.10ന് കെ.എസ്.ആർ ബംഗളൂരു സിറ്റി ജങ്ഷനില്‍നിന്ന് പുറപ്പെട്ട് ഉച്ചക്ക് 1.50ന് എറണാകുളം ജങ്ഷനില്‍ എത്തിച്ചേരും. ട്രെയിൻ നമ്പർ 26652 എറണാകുളം-ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ഉച്ചക്ക് 2.20ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് രാത്രി 11ന് ബംഗളൂരുവിൽ എത്തും. ട്രെയിന്‍ സമയം: കൃഷ്ണരാജപുരം -രാവിലെ 05.25, സേലം ജങ്ഷന്‍- 08.15, ഈറോഡ് ജങ്ഷന്‍- 09.05, തിരുപ്പൂർ- 09.47, കോയമ്പത്തൂർ ജങ്ഷന്‍- 10.35, പാലക്കാട് ജങ്ഷന്‍ - 11.30, തൃശൂർ- 12.30, എറണാകുളം ജങ്ഷന്‍- ഉച്ച 01.50.
വന്ദേഭാരതിന് കെ.എസ്.ആറിൽ സ്വീകരണം
ബംഗളൂരു: കർണാടക കേരള ട്രാവൽസ് ഫോറം, സുവർണ കർണാടക കേരളസമാജം, കെ.എം.സി.സി, എം.എം.എ, കേളി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ വന്ദേ ഭാരതിന് കെ.എസ്.ആർ സ്റ്റേഷനിൽ സ്വീകരണം നൽകി. കെ.കെ.ടി.എഫ് ജോയന്റ് കൺവീനർ സി. കുഞ്ഞപ്പൻ, കോഓഡിനേറ്റർ മെറ്റി ഗ്രേസ്, പി.പി. പ്രദീപ്, ശശി, രാജൻ, എസ്.കെ.കെ.എസ് പ്രസിഡന്റ് എ.ആർ. രാജേന്ദ്രൻ, ജനറൽ സെക്രട്ടറി കെ.പി. ശശിധരൻ, അനു, സുധാകരൻ, കെ.എം.സി.സി ജോയന്റ് സെക്രട്ടറിമാരായ മുനീർ, റഹിം ചാലുശ്ശേരി, കേളി വൈസ് പ്രസിഡന്റ് കെ. റഹീസ്, എം.എം.എ ഭാരവാഹി ഷബീർ എന്നിവർ നേതൃത്വം നൽകി.
വന്ദേഭാരതിന് കെ.ആർ പുരത്ത് സ്വീകരണം
ബംഗളൂരു: എറണാകുളം- ബംഗളൂരു വന്ദേഭാരത് എക്സ് പ്രസിന് കെ.ആർ പുരം സ്റ്റേഷനിൽ സമന്വയ കെ.ആർ പുരം ഭാഗിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഭാഗ് പ്രസിഡന്‍റ് വി. അജയന്‍റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി അഭിജിത് ശ്രീനിവാസ്, ട്രഷറർ ടി.കെ. രാഹുൽ, രക്ഷാധികാരികളായ സുഗുണൻ ശങ്കരൻ, രഞ്ജിത്ത് കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

