ബംഗളൂരു- തുമകുരു റൂട്ടില്‍ വജ്ര വിസ്താര
text_fieldsബംഗളൂരു- തുമകുരു റൂട്ടില്‍ വജ്ര വിസ്താര എ.സി ബസ് സര്‍വിസ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ബംഗളൂരു- തുമകുരുരു റൂട്ടില്‍ ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി) വജ്ര വിസ്താര ബസ് സര്‍വിസ് ആരംഭിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യ പുതിയ ബസ് സർവിസ് ഉദ്ഘാടനം ചെയ്തു. ആഭ്യന്തരമന്ത്രി ജി. പരമേശ്വര ഉൾപ്പെടെ നിരവധി കാബിനറ്റ് സഹപ്രവർത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.
ബി.എം.ടി.സിയുടെ ഏറ്റവും ദൈർഘ്യമേറിയ എ.സി ബസ് റൂട്ട് ആണിത്. കനകപുര, രാമനഗര, ചന്നപട്ടണ തുടങ്ങിയ പ്രദേശങ്ങളിലേക്ക് സർവിസ് വ്യാപിപ്പിച്ചതിന് ശേഷമാണ് ബി.എം.ടി.സി തുമകുരുവിലേക്ക് പുതിയ സർവിസ് ആരംഭിച്ചത്.
തുടക്കത്തില്‍ 10 വോൾവോ എ.സി ബസുകൾ സർവിസ് നടത്തും. 120 രൂപയാണ് യാത്രാ നിരക്ക്. പ്രതിദിനം 20 മിനിറ്റ് ഇടവേളയില്‍ 54 ട്രിപ്പുകൾ നടത്തുമെന്ന് ബി.എം.ടി.സി അധികൃതര്‍ അറിയിച്ചു. നവരംഗ്, ഗോവർധന തിയറ്റർ, ഗൊരഗുണ്ടേപാളയ, ജലഹള്ളി ക്രോസ്, ടി ദസറഹള്ളി, എയ്റ്റ്ത്ത് മൈൽ, വിദിയ സ്റ്റോപ്, ക്യാതസാന്ദ്ര തുടങ്ങി സ്ഥലങ്ങളിൽ സ്റ്റോപ്പുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

