Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഉ​സ്ബെ​ക്ക് വ​നി​ത...

ഉ​സ്ബെ​ക്ക് വ​നി​ത ബം​ഗ​ളൂരു​വി​ലെ ഹോ​ട്ട​ലി​ൽ മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
sereena
cancel
camera_alt

സ​റീ​ന 

ബം​ഗ​ളൂ​രു: ഉ​സ്ബ​കി​സ്താ​നി​ൽ​നി​ന്നു​ള്ള വ​നി​ത​യെ ബം​ഗ​ളൂ​രു​വി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നാ​ലു ദി​വ​സം മു​മ്പ് ടൂ​റി​സ്റ്റ് വി​സ​യി​ൽ എ​ത്തി​യ സ​റീ​ന​യാ​ണ് മ​രി​ച്ച​ത്. ശേ​ഷാ​ദ്രി​പു​ര ഭാ​ഗ​ത്ത് ബി.​ഡി.​എ പാ​ല​ത്തി​ന​ടു​ത്ത ഹോ​ട്ട​ലി​ൽ താ​മ​സി​ച്ച മു​റി​യി​ലാ​ണ് മൃ​ത​ദേ​ഹം കി​ട​ന്ന​ത്. രാ​ഹു​ൽ കു​മാ​ർ എ​ന്ന​യാ​ളാ​ണ് വ​നി​ത​ക്ക് താ​മ​സി​ക്കാ​നാ​യി ഈ ​മാ​സം 16 വ​രെ മു​റി ബു​ക്ക് ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ സ​റീ​ന​യു​ടെ സു​ഹൃ​ത്ത് എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ ആ​ൾ ഹോ​ട്ട​ലി​ലേ​ക്ക് ഫോ​ണി​ൽ വി​ളി​ച്ച് മു​റി പ​രി​ശോ​ധി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ വാ​തി​ലി​ൽ മു​ട്ടി​യെ​ങ്കി​ലും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല.

ക​രു​ത​ൽ താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് തു​റ​ന്ന് ക​യ​റി​യ​പ്പോ​ൾ മു​ഖം നി​റ​യെ ര​ക്തം പു​ര​ണ്ട നി​ല​യി​ൽ മ​രി​ച്ചു കി​ട​ക്കു​ന്ന​താ​ണ് കാ​ണാ​നാ​യ​ത്. മു​ഖം ച​ത​യു​ക​യും ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി വി​വ​രം ല​ഭി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് പ​റ​ഞ്ഞു. ഹോ​ട്ട​ൽ മാ​നേ​ജ​ർ ഗൗ​ര​വ് കു​മാ​ർ സി​ങ്ങി​ന്റെ പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uzbek WomanBengaluru
News Summary - Uzbek woman found dead in Bengaluru hotel
Next Story