നിയമസഭ സ്പീക്കർ യു.ടി.ഖാദർ ഭട്കൽ സന്ദർശിച്ചു
text_fieldsഭട്കൽ കോസ്മോസ് സ്പോർട്സ് സെന്റർ സംഘടിപ്പിച്ച പ്രാദേശിക ക്രിക്കറ്റ് മത്സരം വീക്ഷിക്കാനെത്തിയ സ്പീക്കർ യു.ടി. ഖാദറിനെ സംഘാടകർ സ്വീകരിക്കുന്നു
മംഗളൂരു: കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ ഉത്തര കന്നട ജില്ലയിലെ ഭട്കൽ സന്ദർശിച്ചു. ഭട്കൽ കോസ്മോസ് സ്പോർട്സ് സെന്റർ സംഘടിപ്പിച്ച പ്രാദേശിക ക്രിക്കറ്റ് മത്സരം വീക്ഷിച്ചു.
അഞ്ജുമാൻ ഹാമി-ഇ-മുസ്ലിമീനിലെ പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് ഖാദർ ടൂർണമെന്റ് നടക്കുന്ന ഭട്കൽ താലൂക്ക് സ്റ്റേഡിയത്തിലെത്തിയത്. കോസ്മോസ് സ്പോർട്സ് സെന്റർ ഭാരവാഹികളും നിരവധി പ്രാദേശിക സമൂഹ നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
മജ്ലിസെ ഇസ്ലാഹ് വ തൻസീം, മുൻ ജെഡി(എസ്) നേതാവ് ഇനായത്തുല്ല ഷാബന്ദ്രി, തൻസീം വൈസ് പ്രസിഡന്റ് അതീഖുർറഹ്മാൻ മുനീരി, ജനറൽ സെക്രട്ടറി അബ്ദുൽ റഖീബ് എം.ജെ, കോസ്മോസ് സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇസ്മയിൽ അൻജൂം, മൊഹ്തിഷാംദ് മുസ്ലിം ഫെഡറേഷൻ മുൻ പ്രസിഡന്റ് എസ്.എം. ഇംതിയാസ് ഉദ്യാവർ തുടങ്ങിയവർ അദ്ദേഹത്തെ സ്വീകരിച്ചു.
കായിക മനോഭാവം ഉയർത്തിപ്പിടിക്കണമെന്ന് കളിക്കാരോട് ഖാദർ അഭ്യർഥിച്ചു. ഇത്തരം ടൂർണമെന്റുകൾ യുവാക്കൾക്കിടയിൽ ഐക്യവും സാഹോദര്യവും വളർത്താൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ മാസം 21ന് നടക്കുന്ന ഫൈനൽ മത്സരത്തോടെ ടൂർണമെന്റ് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

