കാവേരിനദി ജല തർക്കം: കെ.ആർ.എസ് അണക്കെട്ടിൽ ഉപയോഗയോഗ്യമായ വെള്ളം എട്ട് ടി.എം.സി
text_fieldsബംഗളൂരു: സംസ്ഥാനത്തെ പ്രധാന ജലസംഭരണികളിലെ സംഭരണശേഷി കുറവാണെങ്കിലും തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കണമെന്ന് കാവേരി ജല നിയന്ത്രണ സമിതി (സി.ഡബ്ല്യു.ആർ.സി) നിർദേശിച്ചതിനെത്തുടർന്ന് ജലലഭ്യതയെക്കുറിച്ച് ആശങ്ക തുടരുന്നു.
മാണ്ഡ്യ ജില്ലയിലെ കൃഷ്ണ രാജ സാഗര (കെ.ആർ.എസ്) അണക്കെട്ടിൽ നിലവിൽ 8.747 ടി.എം.സി വെള്ളം മാത്രമെ ഉപയോഗ യോഗ്യമായിട്ടുള്ളൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സമിതിയുടെ ശിപാർശ കണക്കിലെടുത്ത് നിശ്ചിത കാലയളവിൽ വെള്ളം തുറന്നുവിടാന്‍ കര്‍ണാടക സന്നദ്ധമായല്‍ അണക്കെട്ടിന്‍റെ സംഭരണശേഷി ഗണ്യമായി കുറയുകയും കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി പരിമിതമായ ജലം മാത്രമേ അവശേഷിക്കുകയുള്ളൂവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ കെ.ആർ.എസ് അണക്കെട്ടിലെ ജലനിരപ്പ് 91.94 അടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

