വിഷയം ബംഗളൂരു നഗരം; തൃശൂർ സ്വദേശിനിക്ക് യു.എസ് ഫെലോഷിപ്
text_fieldsആർ.എഫ് ഫാത്തിമ
ബംഗളൂരു: ബംഗളൂരു നഗരവുമായി ബന്ധപ്പെട്ട ഗവേഷണത്തിന് തൃശൂർ സ്വദേശിനിക്ക് അമേരിക്കൻ ഫെലോഷിപ്. അന്താരാഷ്ട്ര തലത്തിൽ ഏറ്റവും മികച്ച ഫെലോഷിപ്പുകളിൽ ഒന്നായ ഫുൾബ്രൈറ്റ് ഡോക്ടറൽ റിസർച് ഫെലോഷിപ്പാണ് തൃശൂർ തളിക്കുളം സ്വദേശി ആർ.എഫ് ഫാത്തിമക്ക് ലഭിച്ചത്. ഐ.ഐ.ടി മദ്രാസിലെ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ, സാമൂഹികശാസ്ത്രത്തിൽ പി.എച്ച്.ഡി ഗവേഷകയാണ്. ബംഗളൂരു അൾസൂർ ബസാർ സ്ട്രീറ്റിൽ വർഷങ്ങളായി വ്യാപാരസ്ഥാപനം നടത്തുന്ന ഫസൽ അബൂബക്കർ, ദിലാറ ദമ്പതികളുടെ മകളാണ്.
ബംഗളൂരുവിലെ നഗരപ്രദേശങ്ങൾക്ക് വന്ന മാറ്റങ്ങളെപ്പറ്റിയും അത് പ്രാദേശികമായ സമ്പദ്ഘടനയെ എപ്രകാരം ബാധിച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഫാത്തിമയുടെ ഗവേഷണം. ഐ.ഐ.ടി മദ്രാസിൽ ഗവേഷണം നടത്തുന്ന മുഹമ്മദ് സാദിഖിന്റെ ഭാര്യയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യ എജുക്കേഷനൽ ഫൗണ്ടേഷനും (യു.എസ്.ഐ.ഇ.എഫ്) ഇന്ത്യയിലെ ഫുൾ ബ്രൈറ്റ് കമീഷനും ചേർന്ന് ഏർപ്പെടുത്തിയ ഫെലോഷിപ്പിന് ഒരു വർഷത്തോളം നീളുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയാണ്. യു.എസിലെ യൂനിവേഴ്സിറ്റി ഓഫ് ഇലനോയ് അർബാന ഷാംപെയ്നിൽ ഈ വർഷം സെപ്റ്റംബർ മുതൽ, അടുത്ത ഒമ്പത് മാസങ്ങൾ ഗവേഷണം നടത്താനാണ് ഫാത്തിമക്ക് അവസരം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

