ഉറൂസ് ചടങ്ങും സൗഹൃദ സമ്മേളനവും ഇന്നുമുതൽ
text_fieldsമടിക്കേരിയിൽ നടന്ന വാർത്തസമ്മേളനത്തിൽ ടി.എം. ഷാഹിദ് തെക്കിൽ സംസാരിക്കുന്നു
മംഗളൂരു: ചരിത്രപ്രസിദ്ധമായ സുള്ള്യ പെരഡ്ക-ഗുണദ്ക ദർഗ ഷരീഫ് ഉറൂസ് ചടങ്ങും സർവ ധർമ സമ്മേളനവും വെള്ളിയാഴ്ചമുതൽ ഞായറാഴ്ചവരെ പെരഡ്ക തെക്കിൽ മുഹമ്മദ് ഹാജി വേദികെയിൽ നടക്കുമെന്ന് മുഹിയുദ്ദീൻ ജുമാമസ്ജിദ് പ്രസിഡന്റ് ടി.എം. ഷാഹിദ് തെക്കിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പേരഡ്ക മുഹിയുദ്ദീൻ ജുമാ പള്ളിയിലും ദർഗയിലും ജുമുഅ നമസ്കാരത്തിനുശേഷം പരിപാടിക്ക് പതാക ഉയരും.
രാത്രി എട്ടിന് പാണക്കാട് അൽഹാജ് ഹമീദലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്യും. അബ്ദുൽ റസാഖ് അബ്റാരി മതപ്രഭാഷണം നടത്തും. ശനിയാഴ്ച രാത്രി നടക്കുന്ന ചടങ്ങിൽ സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്മാനുൽ ഫൈസി തോഡർ പങ്കെടുക്കും. ഖത്തീബ് അഹമ്മദ് നഈം ഫൈസി മുഖ്യപ്രഭാഷണം നടത്തും.ഞായറാഴ്ച രാത്രി ഏഴുമുതൽ ഖത്തീബ് അഹമ്മദ് നഈം ഫൈസി അൽ മഅബാരി നയിക്കുന്ന പ്രാർഥനയോടെ സർവമത സമ്മേളനം നടക്കും. കർണാടക അരെഭാഷെ സാഹിത്യ അക്കാദമി പ്രസിഡന്റ് സദാനന്ദ് മാവാജി ഉദ്ഘാടനം ചെയ്യും. അബ്ദുൾ റസാഖ് അബ്രാറി മുഖ്യപ്രഭാഷണം നടത്തും.
സുള്ള്യ ആയുർവേദ കോളജ് പ്രിൻസിപ്പൽ ഡോ. ലീലാധർ, ജമ്മു- കശ്മീർ സി.ആർ.പി.എഫ് സബ് ഇൻസ്പെക്ടർ അൻവർ പി.എം. തെക്കിൽ, ദക്ഷിണ കന്നട ജില്ല ശിശുക്ഷേമ സമിതി അംഗവും ഹൈകോടതി അഭിഭാഷകനുമായ അബൂബക്കർ എന്നിവർ മുഖ്യാതിഥികളാവും. സുള്ള്യ നഗർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കൃഷ്ണപ്പ, അഭിഭാഷകൻ വി. വെങ്കപ്പ ഗൗഡ തുടങ്ങിയവർ പങ്കെടുക്കും. രാത്രി ഒമ്പതിന് സമാപന ചടങ്ങ് നടക്കും. സൈനുൽ ആബിദീൻ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകും. ഷമീർ ദാരിമി കൊല്ലം പ്രഭാഷണം നടത്തും. മടിക്കേരിയിൽ നടന്ന വാർത്തസമ്മേളനത്തിൽ പേരാട്ക എം.ജെ.എം മുൻ പ്രസിഡന്റ് ഇബ്രാഹിം മൈലുക്കല്ലു, ഗുനട്ക-പേരാട്ക ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ജി.കെ. ഹമീദ് ഗുനട്ക, എസ്.കെ.എസ്.എസ്.എഫ് ഗൂനട്ക ബ്രാഞ്ച് പ്രസിഡന്റ് മുനീർ ദാരിമി, ഗുനട്ക എം.ആർ.ഡി.എ ജനറൽ സെക്രട്ടറി അബ്ദുൾ ഖാദർ മൊട്ടേങ്കാർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

